യുഎഇ-യില്‍ വിദേശികളായ ഫോണ്‍തട്ടിപ്പു സംഘത്തെ പോലീസ് പിടികൂടി

by Abudhabi | 03-05-2018 | 656 views

അബുദാബി : യുഎഇ-യില്‍ വിദേശികളായ ഫോണ്‍തട്ടിപ്പു സംഘത്തെ പിടികൂടി പൊലീസ്. അബുദാബി- ദുബായ് ടാസ്ക്ഫോഴ്സുകളുടെ സംയുക്ത നീക്കത്തിലൂടെ 11 അംഗ ഏഷ്യന്‍ പൗരന്‍മാരെയാണ്‌ പിടികൂടിയത്. ക്രഡിറ്റ് കാര്‍ഡ്, ബാങ്ക് നോട്ട്, ചെക്ബുക്, സിം കാര്‍ഡ്, പണം എന്നിവയും പ്രതികളില്‍ നിന്ന് കണ്ടെടുത്തിയിട്ടുണ്ട്. നിരവധി വെല്ലുവിളികളെ നേരിട്ടുകൊണ്ടാണ് പ്രതികളെ കീഴടക്കിയതെന്നും, ഇത്തരം തട്ടിപ്പുകളെക്കുറിച്ച്‌ ജനങ്ങളെ ബോധവാന്‍മാരാക്കാനുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു. അതേസമയം, ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി വീട്ടുകാര്‍‌ പരാതി ഉന്നയിച്ചിട്ടുണ്ടെന്നും എല്ലാവരെയും പറ്റിച്ചിരിക്കുന്നത് ഒരേ രീതിയിലായിരുന്നെന്നും അല്‍എയ്ന്‍ പൊലീസ് ഡയറക്ടറേറ്റ് ഡയറക്റ്റര്‍‌ കേണല്‍ മുബാറക് സൈഫ് അല്‍ സബൂസി പറഞ്ഞു.

യുഎഇ സ്വദേശികളെയാണ് തുടര്‍ച്ചയായി ഇവര്‍ തട്ടിപ്പിന് ഇരയാക്കിയിരുന്നത്. വന്‍തുക സമ്മാനം നേടിയെന്ന രീതിയില്‍ മെസേജ് ആദ്യം അയക്കും. ശേഷം പണം അയക്കുന്നതിനായി ബാങ്ക് വിവരങ്ങളും മറ്റും ആവശ്യപ്പെടും. സമ്മാനം മോഹിച്ച്‌ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കുന്നതോടെ ഇത് ഉപയോഗിച്ച്‌ സംഘം പണം തട്ടിയെടുക്കുന്നതായിരുന്നു രീതി.

Lets socialize : Share via Whatsapp