'ശിശു സൗഹൃദ നഗരം'; ബഹുമതി ലഭിച്ച ലോകത്തിലെ ആദ്യ നഗരം

by Sharjah | 03-05-2018 | 1437 views

ഷാര്‍ജ: ഐക്യരാഷ്ട്ര സഭയുടെ ശിശുനിധി (യൂണിസെഫ്) ഷാര്‍ജയെ ശിശുസൗഹൃദ നഗരമായി പ്രഖ്യാപിച്ചു. യുഎഇ-യുടെ സാംസ്‌കാരത്തെ വാനോളം ഉയര്‍ത്തി ഷാര്‍ജ. ഈ ബഹുമതി ലഭിക്കുന്ന ലോകത്തിലെ ആദ്യ നഗരമെന്ന ഖ്യാതിയും ഷാര്‍ജക്ക് സ്വന്തം.

ഷാര്‍ജ കണ്‍സള്‍ട്ടേറ്റീവ് കൗണ്‍സിലില്‍ നടന്ന പ്രത്യേക യോഗത്തിലാണ് പ്രഖ്യാപനം നടന്നത്. ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി യൂണിസെഫിന്റെ അംഗീകാരപത്രം ഏറ്റുവാങ്ങി. യൂണിസെഫ് തുടങ്ങിയ സിഎഫ്‌സി സംരംഭത്തില്‍ നിര്‍ദേശിക്കുന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങളില്‍ കുട്ടികളോട് സാമൂഹിക പ്രതിബദ്ധത പുലര്‍ത്തിയ നഗരമാണ് ഷാര്‍ജ. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഷാര്‍ജ നടത്തുന്ന പരിശ്രമങ്ങള്‍ കണക്കിലെടുത്താണ് അംഗീകാരം.

Lets socialize : Share via Whatsapp