യുഎഇ-യില്‍ ആയുധങ്ങള്‍ വിറ്റയാള്‍ പിടിയില്‍

by Sharjah | 15-04-2018 | 1434 views

ഷാര്‍ജ : കൗമാരക്കാര്‍ക്കായി കടയില്‍ ആയുധങ്ങള്‍ വിറ്റ ഉടമ പിടിയില്‍. വന്‍ ആയുധശേഖരവും ഇവിടെ നിന്നും പിടികൂടി. എമിറേറ്റിലെ ഒരു കടയിലാണ് സംഭവം. മൂര്‍ച്ചയുള്ള കത്തി, വാള്‍, ഇലക്‌ട്രിക് വടികള്‍ തുടങ്ങിയ ആയുധങ്ങളാണ് നഗരസഭാ റെയ്ഡിലൂടെ പിടികൂടിയതെന്ന് ഷാര്‍ജ മുനിസിപാലിറ്റി ഡയറക്ടര്‍ ജനറല്‍ താബിത് അല്‍ തുറൈഫി പറഞ്ഞു. ലൈസന്‍സില്ലാതെ കടയില്‍ ആയുധങ്ങള്‍ വില്‍പന നടത്തിയിരുന്നതായി വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുകയായിരുന്നു. ഇവിടെനിന്ന് വില്‍പന നടത്തി വന്ന ആയുധങ്ങള്‍ എമിറേറ്റിലെ സമൂഹത്തിന് സുരക്ഷാ ഭീഷണിയുണ്ടാക്കും വിധം കത്തിക്കുത്തുകള്‍ക്കും മറ്റ് അക്രമ സംഭവങ്ങള്‍ക്കും ഉപയോഗിച്ചിരുന്നതായും കണ്ടെത്തി.

14 മുതല്‍ 26 വരെ വയസുള്ള കൗമാരക്കാരും യുവാക്കളും ഉള്‍പ്പെട്ട ഒട്ടേറെ അക്രമ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായി അല്‍ തുറൈഫി പറയുന്നു. ഇത്തരത്തില്‍ അനധികൃതമായി ആയുധം കച്ചവടം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അനധികൃതമായി ആയുധങ്ങള്‍ വില്‍പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 993 എന്ന നമ്പരില്‍ മുനിസിപാലിറ്റിയെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Lets socialize : Share via Whatsapp