ഷാര്‍ജ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ 10 ശതമാനം ശമ്പള വര്‍ധന

by Sharjah | 14-04-2018 | 1271 views

ഷാര്‍ജ : ഷാര്‍ജ സര്‍ക്കാരിന്‍റെ കീഴില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് 10% ശമ്പള വര്‍ധന നടപ്പിലാക്കി ഉത്തരവായി. ഷാര്‍ജ ഭരണാധികാരി ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസ്മിയുടെ ഉത്തരവനുസരിച്ച്‌ ഈ വര്‍ഷം ജനുവരി മുതല്‍ മുന്‍ കാല പ്രാബല്യത്തോടെ ഇത് നടപ്പിലാക്കും. സര്‍ക്കാരിന്‍റെ കീഴില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കും ഇതിന്‍റെ പ്രയോജനം ലഭിക്കും.

600 മില്ല്യന്‍ ദിര്‍ഹാംസ് ഇതിനായി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. പുതുക്കിയ ശമ്പള സ്കെയിലുകള്‍ അനുസരിച്ച് ജീവനക്കാരെ 8 വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട് . ഇതനുസരിച്ച് സെക്കന്‍ഡറി പാസ്സാകാത്തവര്‍ ഉള്‍പ്പെടുന്ന ഏറ്റവും ഒടുവില്‍ വരുന്ന ഗ്രേഡ് 8-ന്‍റെ ചുരുങ്ങിയ മാസ ശമ്പളം 17,500 ദിര്‍ഹംസ് ആയിരിക്കും .

Lets socialize : Share via Whatsapp