മാലിന്യങ്ങളും പേറി രണ്ടു സ്ത്രീകൾ

by Dubai | 14-04-2018 | 434 views

സൂപ്പർ മാർക്കറ്റുകളിൽ സാധനങ്ങൾ പായ്ക്ക് ചെയ്യാനായി പ്ലാസ്റ്റിക് ബാഗ് ഉപയോഗിക്കുമ്പോഴോ, വീടുകളിലെ മാലിന്യങ്ങൾ പുറത്തേയ്ക്ക് വലിച്ചെറിയുമ്പോഴോ കൂടി വരുന്ന മാലിന്യങ്ങളെക്കുറിച്ചും ചപ്പുചവറുകളെ കുറിച്ചും ആരും ഓർക്കാറില്ല. ഇതിനെക്കുറിച്ചുള്ള ബോധവൽക്കരണങ്ങൾക്കായി രണ്ടു സ്ത്രീകൾ തിരഞ്ഞെടുത്ത മാർഗമാണ് വളരെ വ്യത്യസ്തം . ഏകദേശം ഒരു മാസത്തോളമായി യു.എ.ഇ-യിൽ നിന്നുള്ള മരിതാ പീറ്റേഴ്സും, മാരിസ്ക നെല്ലും മാലിന്യങ്ങളും പേറി നടക്കുകയാണ്. മാർച്ച് 24-ന് ആരംഭിച്ചതാണ് ഇവർ ഇത്തരത്തിലൊരു ബോധവൽക്കരണം. ഏപ്രിൽ 22 ഭൗമ ദിനം വരെ ഇത് തുടരാനാണ് ഇവരുടെ തീരുമാനം.

Lets socialize : Share via Whatsapp