ഷാര്‍ജയിലെ വിദേശനിക്ഷേപം; ഒന്നാം സ്ഥാനത്ത് ഇന്ത്യ

by Business | 12-04-2018 | 429 views

ഷാര്‍ജ: നിക്ഷേപകരുടെ പ്രിയപ്പെട്ട ഇടമായി മാറുന്ന ഷാര്‍ജയില്‍ വിദേശനിക്ഷേപം ഇരട്ടിയായി. യുകെ, അമേരിക്ക, ചൈന, സൗദി അറേബ്യ എന്നീ രാജ്യങ്ങളെ പിന്നിലാക്കി ഇന്ത്യയാണ് വിദേശ നിക്ഷേപകരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടന്ന എട്ടാമത് വാര്‍ഷിക നിക്ഷേപ സംഗമത്തില്‍ (എയിം 2018) വെച്ച്‌ ഷാര്‍ജ നിക്ഷേപ കാര്യ വിഭാഗം ഇന്‍വെസ്റ്റ് ഇന്‍ ഷാര്‍ജ സി.ഇ.ഓ ജുമാ അല്‍ മുഷറഖാണ് പുതിയ കണക്കുകള്‍ പുറത്തു വിട്ടത്.

ജിഡിപി-യില്‍ അഞ്ചു ശതമാനം വളര്‍ച്ച കൈവരിച്ച ഷാര്‍ജയില്‍ 2017-ല്‍ 5000 പുതിയ തൊഴില്‍ അവസരങ്ങളാണ് സൃഷ്​ടിക്കപ്പെട്ടത്. യു.എ.ഇ-യുമായുള്ള ശക്തമായ വ്യാപാര ബന്ധത്തി​​ന്‍റെ തുടര്‍ച്ചയാണ് ഷാര്‍ജയിലെ വിദേശ നിക്ഷേപ പട്ടികയിലെ ഇന്ത്യയുടെ ഒന്നാം സ്ഥാനം. നിലവില്‍ 17,000-ല്‍ അധികം ഇന്ത്യന്‍ വ്യവസായങ്ങള്‍ ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സിനു കീഴില്‍ രജിസ്​റ്റര്‍ ചെയ്തിട്ടുണ്ട്. 

Lets socialize : Share via Whatsapp