ഇനി നമ്പർ പ്ലേറ്റുകളും ഡിജിറ്റൽ

by Travel | 11-04-2018 | 589 views

ദുബായിലെ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ ഇനി ഡിജിറ്റലാകും. ലോഹം കൊണ്ടുള്ള നമ്പര്‍ പ്ലേറ്റിന് പകരം വാഹനങ്ങളില്‍ ചെറിയ സ്‌ക്രീനുകളാകും സ്ഥാനം പിടിക്കുക. ഡ്രൈവര്‍മാര്‍ക്കും, അധികൃതര്‍ക്കും പലതരത്തിലുള്ള വിവരം കൈ മാറാന്‍ ഡിജിറ്റല്‍ പ്ലേറ്റുകള്‍ സഹായമാകും. വാഹനാപകടമോ മറ്റേതെങ്കിലും അടിയന്തര സാഹചര്യമോ ഉണ്ടായാല്‍ പോലീസിനും, ആംബുലന്‍സിനും ഡിജിറ്റല്‍ പ്ലേറ്റുകള്‍ മുന്നറിയിപ്പ് സന്ദേശം അയയ്ക്കും.

ഫൈനുകൾ, പാർക്കിംഗ് ഫീസുകൾ, രജിസ്ട്രേഷൻ തുടങ്ങിയവയും ഇതിലൂടെ കൂടുതല്‍ എളുപ്പമാകും .ജി.പി.എസ്, മൈക്രോ പ്രോസസര്‍ ചിപ്പ് തുടങ്ങിയ സാങ്കേതികതകളോടെയാണ് ഡിജിറ്റൽ  പ്ലേറ്റുകള്‍ തയ്യാറാകുന്നത്. അടുത്ത മാസം പദ്ധതിയുടെ പരീക്ഷണ ഘട്ടം തുടങ്ങും. ഇതോടെ ലോകത്ത് ഡിജിറ്റല്‍ പ്ലേറ്റുകള്‍ പരീക്ഷണ ഘട്ടത്തിലെത്തുന്ന ആദ്യ നഗരമാകും ദുബായ്.

Lets socialize : Share via Whatsapp