റമദാന്‍ മാസം യു.എ.ഇ- യില്‍ പലചരക്ക് സാധനങ്ങള്‍ക്ക് പകുതിയോളം വില കുറയും

by Abudhabi | 10-04-2018 | 601 views

അബു ദാബി : റമദാന്‍ മാസക്കാലം പലചരക്ക് സാധനങ്ങള്‍ക്കും മറ്റും വില കൂട്ടുന്ന പ്രവണത ഒഴിവാക്കാന്‍ ഇപ്രാവശ്യം മൊത്ത വ്യാപാരികളും മറ്റുമായി നടത്തിയ ചര്‍ച്ചകളില്‍ തീരുമാനമായതായി ഉപഭോക്തൃ സംരക്ഷണ മന്ത്രാലയത്തിന്‍റെ ഡയറക്ടര്‍ ഡോ. ഹാഷിം അല്‍ നുഐമി അറിയിച്ചു. ഇതനുസരിച്ച് ഏകദേശം പതിനായിരത്തില്‍ പരം ഉല്‍പ്പന്നങ്ങളുടെ വില കുറയും .രാജ്യത്തെ 600-ല്‍ പരം വരുന്ന കോ-ഓപ്പറേറ്റിവ്‌ സ്റ്റോര്‍ / സൂപ്പര്‍ മാര്‍കറ്റുകള്‍ വഴിയാണ് ഇത് നടപ്പിലാക്കുക.

മിക്ക ഉല്‍പ്പന്നങ്ങള്‍ക്കും 25 മുതല്‍ 50 ശതമാനം വരെ വില കുറയും. ചിലതിനു ലാഭം എടുക്കാതെ തന്നെ വ്യാപാരികള്‍ നല്‍കാന്‍ തയ്യാറായിട്ടുണ്ട്.

Lets socialize : Share via Whatsapp