ലൈസന്‍സില്ലാതെ സ്വദേശി ബാലന്‍ ഓടിച്ച കാറിടിച്ച്‌ ഇന്ത്യക്കാരന് ദാരുണാന്ത്യം

by Sharjah | 05-04-2018 | 1153 views

ഷാര്‍ജ: ഷാര്‍ജ അല്‍ഫുജൈറയില്‍ കാറിടിച്ച്‌ ഇന്ത്യക്കാരനു ദാരുണാന്ത്യം. അപകടത്തില്‍ പെട്ടത് ഡ്രൈവിങ് ലൈസന്‍സില്ലാത്ത സ്വദേശി ബാലന്‍ ഓടിച്ച കാറാണ്. യുവാവിനെ അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. രക്ഷാ പ്രവര്‍ത്തനത്തിനായുള്ള എല്ലാ നടപടികളും അപകടം നടന്ന ഉടന്‍ തന്നെ സ്വീകരിച്ചിരുന്നതായി അല്‍ഫുജൈറ പൊലീസ് ഡെപ്യൂട്ടി ചീഫ് ബ്രിഗ്. മുഹമ്മദ് റാഷിദ് ബിന്‍ നയി അല്‍ തുനയ്ജി പറഞ്ഞു. എന്നാല്‍ പൊലീസുദ്യോഗസ്ഥര്‍ സ്ഥലത്തെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തലയോട്ടിക്ക് ഗുരുതര പരുക്കേറ്റാണ് മരണം സംഭവിച്ചത്. മൃതദേഹം തുടര്‍ നടപടികള്‍ക്കായി ദെബ്ബ അല്‍ഫുജൈറ ആശുപത്രിയിലെത്തിച്ചു. കാറോടിച്ച ബാലനെ അന്വേഷണത്തിന്‍റെ ഭാഗമായി പിന്നീടു പൊലീസ് കസ്റ്റഡിയിലെടുത്തു.

Lets socialize : Share via Whatsapp