ഷാര്‍ജ കിരീടാവകാശിയുടെ സഹോദരന്‍ അന്തരിച്ചു; 3 ദിവസത്തെ ദുഃഖാചരണം

by Sharjah | 04-04-2018 | 529 views

ഷാര്‍ജ: ഇന്നലെ അന്തരിച്ച ഷാര്‍ജ കിരീടാവകാശി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്‌ ബിന്‍ സുല്‍ത്താന്‍ അല്‍കാസ്മിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ മുഹമ്മദ്‌ ബിന്‍ സുല്‍ത്താന്‍ അല്‍ഖാസ്മിയുടെ മൃതദേഹം ഇന്ന് കബറടക്കി. രാവിലെ കിംഗ് ഫൈസല്‍ മോസ്കില്‍ നടന്ന പ്രാര്‍ഥനയ്ക്കു ശേഷം അല്‍ ജുബൈല്‍ ഖബറി സ്ഥാനിലാണ് കബറടക്കം നടത്തിയത്.

അദ്ദേഹത്തോടുള്ള ആദര സൂചകമായി ഷാര്‍ജയില്‍ 3 ദിവസത്തെ  ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ യു.എ.ഇ പതാക  താഴ്ത്തി കെട്ടും ആഘോഷ പരിപാടികള്‍ ഒന്നും നടക്കില്ല.

Lets socialize : Share via Whatsapp