യു.എ.ഇ-യില്‍ അദ്ധ്യാപക നിയമനത്തില്‍ കര്‍ശന മാനദണ്ഡം

by Dubai | 04-04-2018 | 528 views

ദുബായ്: വിദ്യാഭ്യാസ നിലവാരം അന്തര്‍ദേശീയ തലത്തിലേക്ക് ഉയര്‍ത്തുന്നതിന്‍റെ ഭാഗമായി യു.എ.ഇ അദ്ധ്യാപക നിയമനത്തില്‍ കര്‍ശന നിബന്ധനകള്‍ കൊണ്ടുവരുന്നു. ശരിയായ യോഗ്യതയുള്ളവര്‍ക്ക് മാത്രമേ നിയമനം അനുവദിക്കുകയുള്ളൂവെന്ന് ദുബായ് നോളഡ്ജ്  ആന്‍ഡ് ഡവലപ്പ്മെന്‍റ് അതോറിറ്റി വ്യക്തമാക്കി.

മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നതോടെ പലരുടേയും തൊഴില്‍ സാധ്യതകള്‍ക്ക് മങ്ങലേകും. എന്നാല്‍ ബി.എഡ് പോലുള്ള യോഗ്യതയുള്ളവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചേക്കാം. 2020 അവസാനത്തോടെ പ്രൊഫഷണല്‍ ടീച്ചര്‍ ലൈസന്‍സ് സംവിധാനം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി പരിശീലന പരിപാടികളും സ്കൂളുകളില്‍ നടത്തുന്നുണ്ട്.

നിലവില്‍ എംബിഎ, എഞ്ചിനീയറിംഗ് ബിരുദധാരികള്‍ സ്വകാര്യ സ്കൂളുകളില്‍ അദ്ധ്യാപകരായി ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്കും ഇനി ബി.എഡ് പോലുള്ള പ്രൊഫഷണല്‍ യോഗ്യത ഉണ്ടെങ്കില്‍ മാത്രമേ തൊഴിലില്‍ തുടരാന്‍ കഴിയുള്ളു.

Lets socialize : Share via Whatsapp