ട്രാക്ക് കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ അംബാസിഡറെ സന്ദർശിച്ചു

by International | 29-03-2022 | 35106 views

കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റസിഡൻസ് അസോസിയേഷൻ ഓഫ് കുവൈറ്റ്‌ (ട്രാക്ക്) കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ കുവൈറ്റിലെ ഇന്ത്യൻ അംബാസിഡർ സിബി ജോർജുമായി ചർച്ച നടത്തി.

കുവൈറ്റിൽ നിന്ന് നാട്ടിലേക്ക് പോകുന്നവർക്ക് പി. സി. ആർ ടെസ്റ്റ്‌ ഒഴിവാക്കണമെന്ന് ട്രാക്കിന്റെ ഭാരവാഹികൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അദ്ദേഹം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്ന് അറിയിച്ചു.

കോവിഡ് മുന്നണി പോരാളികളായ ട്രാക്കിന്റെ അംഗങ്ങൾക്ക് "ഹെൽത്ത് കെയർ ഫ്രണ്ട്ലൈൻസ് എക്സലൽസ് അവാർഡ് - 2022" എന്ന പേരിൽ അവാർഡ് കൊടുക്കുവാൻ തീരുമാനിച്ച വിവരം അംബാസിഡറെ അറിയിക്കുകയും അതിന് അദ്ദേഹം പൂർണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു.

ട്രാക്ക് ചെയർമാൻ പി. ജി. ബിനു, പ്രസിഡന്റ് എം.എ.നിസ്സാം, ജനറൽ സെക്രട്ടറി കെ.ആർ.ബൈജു, ട്രഷറർ മോഹൻ കുമാർ, വൈസ് പ്രസിഡന്റ് ശ്രീരാഗം സുരേഷ്, സെക്രട്ടറി രാധാകൃഷ്ണൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Lets socialize : Share via Whatsapp