വാ​റ്റ് നി​യ​മം ലം​ഘി​ച്ച ആ​റു സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് പൂ​ട്ട്

by Business | 06-01-2022 | 46966 views

മ​നാ​മ: വാ​റ്റ് നി​യ​മം ലം​ഘി​ച്ച സ്ഥാ​പ​ന​ങ്ങ​ള്‍ക്കെ​തി​രെ ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ആ​റു സ്ഥാ​പ​ന​ങ്ങ​ള്‍ വാ​റ്റ് നി​യ​മം ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി.

ദേ​ശീ​യ റ​വ​ന്യൂ അ​തോ​റി​റ്റി​യും വാ​ണി​ജ്യ, വ്യ​വ​സാ​യ, ടൂ​റി​സം മ​ന്ത്രാ​ല​യ​വും ചേ​ര്‍ന്നാ​ണ് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ന്ന​ത്. ക്ര​മ​ക്കേ​ട്​ ക​ണ്ടെ​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചി​ടാ​നും പി​ഴ​യ​ട​ക്കാ​നും ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​ക​ളി​ല്‍ 133 സ്ഥാ​പ​ന​ങ്ങ​ള്‍ നി​യ​മം ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ജ​ന​ബി​യ, ബു​ദ​യ്യ, മ​നാ​മ സൂ​ഖ്, സ​ന​ദ്, ഈ​സ്റ്റ് റി​ഫ, ഡെ​ല്‍മ​ണ്‍ സൂ​ഖ്, ഗ​ലേ​റി​യ മാ​ള്‍, ഹ​ല പ്ലാ​സ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നി​യ​മം കൃ​ത്യ​മാ​യ രൂ​പ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ബേ​ധ​വ​ത്​​ക​ര​ണ​വും ന​ട​ത്തു​ന്നു​ണ്ട്. നി​യ​മം ലം​ഘി​ക്കു​ന്ന​വ​രി​ല്‍നി​ന്ന്​ 10,000 ദീ​നാ​ര്‍ വ​രെ പി​ഴ ഈ​ടാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Lets socialize : Share via Whatsapp