എ​ക്​​സ്​​പോ ന​ഗ​രി​ക്ക് ആ​വേ​ശം വി​ത​റി​ കേ​മ​ല്‍ കാ​ര​വ​ന്‍

by Entertainment | 31-12-2021 | 3017 views

എ​ക്​​സ്​​പോ ന​ഗ​രി​ക്ക്​ ക​ഴി​ഞ്ഞ ആ​ഴ്​​ച​യി​ലെ ആ ​വൈ​കു​ന്നേ​രം പു​ത്ത​നൊ​രു അ​നു​ഭ​വം ത​ന്നെ​യാ​യി​രു​ന്നു. ഇ​രു​പ​തി​ലേ​റെ ഒ​ട്ട​ക​ങ്ങ​ള്‍ വി​ശ്വ​മേ​ള​യു​ടെ ക​വാ​ടം ക​ട​ന്നു​വ​രി​ക​യാ​ണ്. അ​സാ​ധാ​ര​ണ​മാ​യ ആ ​കാ​ര​വ​ന്‍ ക​ണ്ട്​ എ​ല്ലാ​വ​രു​ടെ​യും ശ്ര​ദ്ധ അ​ങ്ങോ​​ട്ടേ​ക്ക്​ നീ​ങ്ങി. ഒ​ട്ട​ക​പ്പു​റ​ത്തി​രി​ക്കു​ന്ന​വ​രി​ല്‍ സ്​​ത്രീ​ക​ളും പു​രു​ഷ​ന്‍​മാ​രും അ​റ​ബി​യും ഇ​ഗ്ലീ​ഷു​കാ​രു​മെ​ല്ലാം ഉ​ണ്ട്. ഏ​റെ ദി​വ​സ​ത്തെ യാ​ത്ര​യു​ടെ ക്ഷീ​ണം പ​ല​രു​ടെ​യും മു​ഖ​ത്ത്​ കാ​ണാ​മെ​ങ്കി​ലും ആ​ഹ്ലാ​ദം അ​തി​നെ മാ​യ്​​ക്കു​ന്ന​താ​യി​രു​ന്നു.

'മ​രു​ഭൂ​മി​യു​ടെ ക​പ്പ​ല്‍' എ​ന്ന തെ​ല്ല​ഹ​ങ്കാ​ര​ത്തോ​ടെ​യാ​ണോ ഒ​ട്ട​ക​ങ്ങ​ളു​ടെ വ​ര​വെ​ന്ന്​ തോ​ന്നി​പ്പോ​കും. ക​ണ്ടു നി​ന്ന​വ​രെ​ല്ലാം യാ​ത്രി​ക​രെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്നു. 'ഹ​യ്യാ​കും' എ​ന്ന്​ അ​റ​ബി​യി​ലും 'വെ​ല്‍​കം' എ​ന്ന്​ ഇം​ഗ്ലീ​ഷി​ലും സ്വാ​ഗ​ത​മോ​തു​ന്ന​തി​ന്​ യാ​ത്രി​ക​ര്‍ ന​ന്ദി പ​റ​യു​ന്നു​ണ്ട്. മ​റ്റു ചി​ല​ര്‍ ഫോ​​ട്ടോ പ​ക​ര്‍​ത്തു​ന്നു. ഒ​ട്ട​ക​ത്തെ അ​ടു​ത്തു​ക​ണ്ട ആ​ഹ്ലാ​ദ​ത്തി​ലാ​യി​രു​ന്നു​ ചി​ല​ര്‍. വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ പ​വ​ലി​യ​നു​ക​ളും അ​ല്‍ വ​സ്​​ല്‍ പ്ലാ​സ​യും ക​ട​ന്ന്​ അ​ല്‍ ഫു​ര്‍​സാ​ന്‍ പാ​ര്‍​കി​ലാ​ണ്​ കാ​ര​വ​ന്‍ സ​മാ​പി​ച്ച​ത്. വെ​റു​മൊ​രു ഒ​ട്ട യാ​ത്ര​യാ​യി​രു​ന്നി​ല്ല അ​ത്. അ​സാ​ധാ​ര​ണ​മാ​യ സാ​ഹ​സി​ക​ത​ക​ള്‍ നി​റ​ഞ്ഞ യാ​ത്ര​യു​ടെ സ​മാ​പ​ന​മാ​യി​രു​ന്നു.

പ​ര​മ്ബ​രാ​ഗ​ത ബ​ദ​വി വ​സ്​​ത്ര​ങ്ങ​ള്‍ ധ​രി​ച്ച്‌, മ​രു​ഭൂ​മി​യു​ടെ ചൂ​ടും ത​ണു​പ്പും അ​നു​ഭ​വി​ച്ച്‌​ 29അം​ഗ സം​ഘം ന​ട​ത്തി​യ ഐ​തി​ഹാ​സി​ക മ​രു​ഭൂ​യാ​ത്ര​ക്കാ​ണ്​​ എ​ക്​​സ്​​പോ 2020ദു​ബൈ​യി​ല്‍ സ​മാ​പ​ന​മാ​യ​ത്. അ​ബൂ​ദ​ബി​യി​ലെ പ​ടി​ഞ്ഞാ​റ​ന്‍ ഭാ​ഗ​മാ​യ ലി​വ മ​രു​ഭൂ​മി​യി​ല്‍ നി​ന്ന്​ ആ​രം​ഭി​ച്ച്‌​ 13ദി​വ​സ​മെ​ടു​ത്ത്​ 640കി. ​മീ​റ്റ​ര്‍ ദൂ​രം പി​ന്നി​ട്ടാ​ണ്​ യാ​ത്ര വി​ശ്വ​മേ​ള​യി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്ന​ത്. 21വ്യ​ത്യ​സ്​​ത രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ ഒ​ട്ട​ക യാ​ത്രി​ക​ര്‍​ക്കാ​യി ഹം​ദാ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് ഹെ​റി​റ്റേ​ജ് സെ​ന്റ​റാ​ണ്​ ഏ​റ്റ​വും വ​ലി​യ മ​രു​ഭൂ കാ​ര​വ​ന്‍ സം​ഘ​ടി​പ്പി​ച്ച​ത്. സ്​​പെ​യി​ന്‍, ദ​ക്ഷി​ണ കൊ​റി​യ, ജ​ര്‍​മ​നി, ബ്രി​ട്ട​ന്‍, അ​മേ​രി​ക്ക, ദ​ക്ഷി​ണാ​ഫ്രി​ക്ക,​ ഫ്രാ​ന്‍​സ്​ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍ യാ​ത്രാ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

കൂ​ട്ട​ത്തി​ല്‍ ജ​ര്‍​മ​നി​യി​ല്‍ നി​ന്നു​ള്ള അ​മ്മ​യും മ​ക​ളും ഉ​ള്‍​പ്പെ​ടും. അ​ല്‍ ഫു​ര്‍​സാ​ന്‍ പാ​ര്‍​കി​ലെ​ത്തി​യ സം​ഘ​ത്തെ ചോ​ദ്യ​ങ്ങ​ള്‍​ കൊ​ണ്ട്​ കാ​ണി​ക​ള്‍ പൊ​തി​ഞ്ഞു. മ​രു​ഭൂ​മി​യു​ടെ സൗ​ന്ദ​ര്യ​വും സൗ​ര​ഭ്യ​വും ആ​ത്മ​വി​ശ്വാ​സം വ​ര്‍​ധി​പ്പി​ക്കു​ന്ന​തും തി​രി​ച്ച​റി​വു​ക​ള്‍ പ​ക​രു​ന്ന​തു​മാ​ണെ​ന്നാ​യി​രു​ന്നു മി​ക്ക​വ​രു​ടെ​യും പ്ര​തി​ക​ര​ണം. തു​ട​ക്ക​ത്തി​ല്‍ അ​നു​ഭ​വ​പ്പെ​ട്ട പ്ര​യാ​സ​ങ്ങ​ള്‍ ആ​ദ്യ ദി​വ​സം പി​ന്നി​ട്ട​പ്പോ​ള്‍ മാ​റി​യെ​ന്ന്​ യൂ​റോ​പ്യ​ന്‍ യാ​ത്രി​ക​ര്‍ ഓ​ര്‍​ത്തെ​ടു​ത്തു. 13ദി​വ​സ​ത്തെ സ​ഹ​വാ​സ​ത്തി​ലൂ​ടെ ഒ​ട്ട​ക​വു​മാ​യി ഇ​ണ​ങ്ങി​യ പ​ല​രും പി​രി​യു​ന്ന​തി​ല്‍ ദുഃ​ഖി​ത​രാ​യി​രു​ന്നു. ദീ​ര്‍​ഘ​യാ​ത്ര ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ക​ഴി​വി​ന്​ വെ​ല്ലു​വി​ളി​യാ​യി​രു​ന്നെ​ങ്കി​ലും ട്ര​ക്കി​ങ്​ അ​വ​സാ​നി​ച്ച​പ്പോ​ള്‍ കൂ​ടു​ത​ല്‍ ശ​ക്ത​നാ​യ​താ​യാ​ണ്​ തോ​ന്നു​ന്ന​തെ​ന്ന്​ സം​ഘാം​ഗ​മാ​യ ഗ്യൂ​ല്‍ ബാ​ങ്​ എ​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ സ്വ​ദേ​ശി പ​റ​ഞ്ഞു.

അ​റേ​ബ്യ​യു​ടെ പൈ​തൃ​ക ജീ​വി​ത​ത്തെ തി​രി​ച്ച​റി​യാ​ന്‍ വ​ര്‍​ഷ​ങ്ങ​ള്‍​ക്ക്​ മു​മ്ബ്​ ആ​രം​ഭി​ച്ച മ​രു​ഭൂ യാ​ത്ര​യു​ടെ എ​ട്ടാ​മ​ത്തെ എ​ഡി​ഷ​നാ​ണ്​ ഇ​ത്ത​വ​ണ ന​ട​ന്ന​ത്. ആ​ദ്യ​കാ​ല​ത്ത്​ സ്വ​ദേ​ശി​ക​ള്‍​ക്ക്​ മാ​ത്ര​മാ​യി​രു​ന്ന യാ​ത്ര​യി​ല്‍ പി​ന്നീ​ട്​ താ​ല്‍​പ​ര്യ​പൂ​ര്‍​വ്വം വി​ദേ​ശി​ക​ളും അ​ണി​ചേ​രു​ക​യാ​യി​രു​ന്നു. യ​ത്ര​യി​ല്‍ പ​​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ ത​ന്നെ​യാ​ണ്​ എ​ല്ലാ ദി​വ​സ​വും ഒ​ട്ട​ക​ങ്ങ​ള്‍​ക്ക്​ തീ​റ്റ കൊ​ടു​ക്കു​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ ചെ​യ്​​ത​ത്. 13കാ​രി​യാ​യ എ​മീ​ലി​യ​യാ​ണ്​ ഇ​ത്ത​വ​ണ പ​​ങ്കെ​ടു​ത്ത​വ​രി​ല്‍ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വ്യ​ക്​​തി. യാ​ത്ര​ക്കി​ട​യി​ല്‍ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ന്‍ റാ​ശി​ദ്​ ആ​ല്‍ മ​ക്​​തൂം സാ​ഹ​സി​ക യാ​ത്രി​ക​രെ അ​ഭി​വാ​ദ്യം ചെ​യ്​​തി​രു​ന്നു.

Lets socialize : Share via Whatsapp