പുതുവല്‍സര അവധി: അബൂദബിയില്‍ സൗജന്യ പാര്‍ക്കിങ്​

by Abudhabi | 31-12-2021 | 3037 views

അ​ബൂ​ദ​ബി: പു​തു​വ​ത്സ​ര അ​വ​ധി പ്ര​മാ​ണി​ച്ച്‌ അ​ബൂ​ദ​ബി​യി​ല്‍ സൗ​ജ​ന്യ പാ​ര്‍ക്കി​ങ് പ്ര​ഖ്യാ​പി​ച്ചു. ശ​നി​യാ​ഴ്ച ടോ​ള്‍ ചാ​ര്‍ജും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ജ​നു​വ​രി 1ന്​ ​രാ​വി​ലെ മു​ത​ല്‍ ജ​നു​വ​രി 2ന്​ ​രാ​വി​ലെ 7.59 വ​രെ​യാ​ണ് സൗ​ജ​ന്യം ല​ഭി​ക്കു​ക. മു​സ​ഫ ഇ​ന്‍ഡ​സ്ട്രി​യ​ല്‍ ഏ​രി​യ​യി​ലെ എം-18 ​സോ​ണി​ലും പാ​ര്‍ക്കി​ങ് സൗ​ജ​ന്യ​മാ​യി​രി​ക്കും. അ​തേ​സ​മ​യം, ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ രാ​ത്രി ഒ​മ്ബ​തു മു​ത​ല്‍ രാ​വി​ലെ എ​ട്ടു​വ​രെ താ​മ​സ​ക്കാ​ര്‍ക്ക് മാ​ത്ര​മാ​യു​ള്ള പെ​ര്‍മി​റ്റ് പാ​ര്‍ക്കി​ങ്​ സ്ഥ​ല​ങ്ങ​ളി​ല്‍ മു​ന്നേ​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളും ന​ട​പ​ടി ക്ര​മ​ങ്ങ​ളും ത​ന്നെ​യാ​ണ് പാ​ലി​ക്കേ​ണ്ട​ത്.

നി​രോ​ധി​ത സ്ഥ​ല​ങ്ങ​ളി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍ക്ക് ചെ​യ്യ​രു​തെ​ന്നും ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്ത​രു​തെ​ന്നും മു​നി​സി​പ്പാ​ലി​റ്റി, ഗ​താ​ഗ​ത വ​കു​പ്പി‍ന്റെ ഇ​ന്റ​ഗ്രേ​റ്റ​ഡ് ട്രാ​ന്‍സ്‌​പോ​ര്‍ട്ട് സെ​ന്റ​ര്‍(​ഐ.​ടി.​സി) അ​ധി​കൃ​ത​ര്‍ നി​ര്‍ദേ​ശി​ച്ചു. ഔ​ദ്യോ​ഗി​ക അ​വ​ധി​യാ​യ ശ​നി​യാ​ഴ്​​ച മാ​ത്ര​മാ​ണ് ദ​ര്‍ബ് ടോ​ള്‍ ഗേ​റ്റി​ല്‍ സൗ​ജ​ന്യ​മു​ണ്ടാ​യി​രി​ക്കു​ക.

ജ​നു​വ​രി 2ന്​ ​രാ​വി​ലെ 7 മു​ത​ല്‍ 9 വ​രെ​യും വൈ​കീ​ട്ട്​ 5 മു​ത​ല്‍ 7 വ​രെ​യും സാ​ധാ​ര​ണ പോ​ലെ ടോ​ള്‍ ചാ​ര്‍ജ് ഈ​ടാ​ക്കും. ഐ.​ടി.​സി​യു​ടെ ക​സ്റ്റ​മ​ര്‍ ഹാ​പി​ന​സ് സെ​ന്‍റ​റു​ക​ള്‍ ശ​നി​യാ​ഴ്ച അ​ട​ച്ചി​ടും. ജ​നു​വ​രി മൂ​ന്നു മു​ത​ല്‍ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ക്കും. ഐ.​ടി.​സി​യു​ടെ www.itc.gov.ae വെ​ബ്‌​സൈ​റ്റ് ദ​ര്‍ബ് ആ​പ്ലി​ക്കേ​ഷ​ന്‍ എ​ന്നി​വ​യി​ലൂ​ടെ ഓ​ണ്‍ലൈ​ന്‍ സേ​വ​ന​ങ്ങ​ള്‍ക്കാ​യി ബ​ന്ധ​പ്പെ​ടാം. 800850 എ​ന്ന ന​മ്ബ​റി​ലും ടാ​ക്‌​സി കോ​ള്‍ സെ​ന്റ​ര്‍ 600535353 എ​ന്ന ന​മ്ബ​റി​ലും സേ​വ​നം ല​ഭി​ക്കും.

പൊ​തു ബ​സ് സ​ര്‍വീ​സു​ക​ള്‍ ആ​ഴ്ച മു​ഴു​വ​ന്‍ ഏ​കീ​കൃ​ത ഷെ​ഡ്യൂ​ള്‍ അ​നു​സ​രി​ച്ച്‌ സ​ര്‍വീ​സ് ന​ട​ത്തും. നി​ല​വി​ലെ ഷെ​ഡ്യൂ​ള്‍ അ​നു​സ​രി​ച്ച്‌ ജ​ബ​ല്‍ അ​ല്‍ ദ​ന്ന തു​റ​മു​ഖ​ത്തി​നും ദ​ല്‍മ ദ്വീ​പി​നു​മി​ട​യി​ലും സാ​ദി​യാ​ത്തി​നും അ​ല്‍ അ​ലി​യ്യ ദ്വീ​പു​ക​ള്‍ക്കു​മി​ട​യി​ലും ഫെ​റി സ​ര്‍വി​സു​ക​ള്‍ തു​ട​രും.

ഷാര്‍ജയിലും ഇളവ്​

പു​തു​വ​ര്‍​ഷം പ്ര​മാ​ണി​ച്ച്‌ ഷാ​ര്‍​ജ​യി​ല്‍ സൗ​ജ​ന്യ വാ​ഹ​ന പാ​ര്‍​ക്കി​ങ് പ്ര​ഖ്യാ​പി​ച്ചു. നീ​ല നി​റ​ത്തി​ലു​ള്ള ബോ​ര്‍​ഡു​ക​ളി​ല്‍ മു​ന്ന​റി​യി​പ്പു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യ മേ​ഖ​ല​ക​ള്‍ ഒ​ഴി​കെ മ​റ്റു മേ​ഖ​ല​ക​ളി​ലെ​ല്ലാം പാ​ര്‍​ക്കി​ങ് സൗ​ജ​ന്യ​മാ​യി​രി​ക്കും. അ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പാ​ര്‍​ക്കി​ങ്, ആ​ഴ്ച​യി​ലെ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും പ​ണ​മ​ട​ച്ചു​ള്ള സേ​വ​ന​മാ​യി​രി​ക്കും.

Lets socialize : Share via Whatsapp