കോ​വി​ഡ്​: ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ടി​ക്ക​റ്റി​ല്ലാ​ത്ത​വ​ര്‍​ക്ക്​ പ്ര​വേ​ശ​ന​മി​ല്ല

by General | 31-12-2021 | 3024 views

ദു​ബൈ: കോ​വി​ഡ്​ വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ടി​ക്ക​റ്റി​ല്ലാ​ത്ത​വ​രെ ദു​ബൈ വി​മാ​ന​ത്താ​വ​ള ടെ​ര്‍​മി​ന​ലു​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ അ​ധി​കൃ​ത​ര്‍ തീ​രു​മാ​നി​ച്ചു. യാ​ത്ര​ക്കാ​രു​ടെ​യും ജോ​ലി​ക്കാ​രു​ടെ​യും ആ​രോ​ഗ്യ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ തീ​രു​മാ​നം. വ​ര്‍​ഷ​ത്തി​ല്‍ ഏ​റ്റ​വു​മ​ധി​കം യാ​ത്ര​ക്കാ​ര്‍ എ​യ​ര്‍​പോ​ട്ടി​ല്‍ എ​ത്തു​ന്ന സ​മ​യ​മാ​ണി​ത്. ഡി​സം​ബ​ര്‍ 29നും ​ജ​നു​വ​രി എ​ട്ടി​നു​മി​ട​യി​ല്‍ 20 ല​ക്ഷം യാ​ത്ര​ക്കാ​രാ​ണ്​ വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്. ഓ​രോ ദി​വ​സ​വും ശ​രാ​ശ​രി 1,78,000​ യാ​ത്ര​ക്കാ​ര്‍ എ​ത്തി​ച്ചേ​രും. ഈ ​സാ​ഹ​ച​ര്യം​ പ​രി​ഗ​ണി​ച്ച്‌​ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ​ര​മാ​വ​ധി തി​ര​ക്ക് കു​റ​ക്കു​ന്ന​തി​നാ​ണ്​ ടി​ക്ക​റ്റി​ല്ലാ​ത്ത​വ​രു​ടെ പ്ര​വേ​ശ​നം വി​ല​ക്കി​യി​രി​ക്കു​ന്ന​ത്.

യാ​ത്ര​ക്കാ​രു​ടെ സു​ഹൃ​ത്തു​ക്ക​ളെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും എ​പ്പോ​ഴും ഉ​പ​ദേ​ശി​ക്കു​ന്ന​ത് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​രു​ന്ന​തി​നു​പ​ക​രം വീ​ട്ടി​ലി​രു​ന്ന് യാ​ത്ര പ​റ​യ​ണ​മെ​ന്നാ​ണെ​ന്നും പ​ക​ര്‍​ച്ച​വ്യാ​ധി​യു​ടെ സാ​ഹ​ച​ര്യ​വും തി​ര​ക്കേ​റി​യ അ​വ​ധി​ക്കാ​ല​വും ക​ണ​ക്കി​ലെ​ടു​ക്കു​മ്ബോ​ള്‍ ഇ​ത് ഇ​പ്പോ​ള്‍ കൂ​ടു​ത​ല്‍ പ്ര​ധാ​ന​മാ​ണെ​ന്നും വി​മാ​ന​ത്താ​വ​ളം ടെ​ര്‍​മി​ന​ല്‍ ഓ​പ​റേ​ഷ​ന്‍​സ്​ വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ ഈ​സ അ​ല്‍ ശം​സി പ​റ​ഞ്ഞു. വി​മാ​ന​ത്താ​വ​ള​ത്തി​ന്​ അ​ക​ത്തും പു​റ​ത്തും ആ​ള്‍​ക്കൂ​ട്ടം ഉ​ണ്ടാ​കു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​ന്‍ അ​ടു​ത്ത 10ദി​വ​സം എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ജ​നു​വ​രി 10ഓ​ടെ​യാ​ണ്​ യാ​ത്ര സീ​സ​ണ്‍ അ​വ​സാ​നി​ക്കു​ന്ന​ത്.

Lets socialize : Share via Whatsapp