പുതുവത്സരാഘോഷം: ദുബൈയില്‍ പാര്‍ക്കിങ്​ സൗജന്യം; മെട്രോ, ട്രാം സര്‍വീസുകള്‍ ഇങ്ങനെ

by Dubai | 30-12-2021 | 6859 views

ദുബൈ: പുതുവത്സരാഘോഷ ദിനമായ ശനിയാഴ്​ച ദുബൈയിലെ മള്‍ട്ടി ലെവല്‍ ടെര്‍മിനലുകള്‍ ഒഴികെയുള്ള സ്​ഥലങ്ങളില്‍ പാര്‍ക്കിങ്​ സൗജന്യം.

പുതുവത്സരത്തലേന്ന്​ വെള്ളിയാഴ്​ചയായതിനാല്‍ രണ്ടുദിവസം തുടര്‍ച്ചയായി താമസക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും​ സൗജന്യ പാര്‍ക്കിങ്​ ലഭ്യമാകും. ദുബൈയിലെ വിവിധ ഗതാഗത സൗകര്യങ്ങളുടെ പുതുക്കിയ സമയക്രമവും ആര്‍.ടി.എ പുറത്തുവിട്ടു. പുതുവത്സര ആഘോഷത്തിന്​ വിവിധ സ്​ഥലങ്ങളിലേക്ക്​ എത്തിച്ചേരാനും മടങ്ങാനുമുള്ള സൗകര്യം പരിഗണിച്ചാണ്​ തീരുമാനം. പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുന്നവര്‍ കോവിഡ്​ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും മാസ്ക്​ ധരിക്കണമെന്നും ആര്‍.ടി.എ ആവശ്യപ്പെട്ടു.

ദുബൈ മെട്രോ

മെട്രോയുടെ റെഡ്​, ഗ്രീന്‍ ലൈനുകളില്‍ പുതുവത്സര ദിനത്തില്‍ മുഴു സമയം പ്രവര്‍ത്തിക്കും. വെള്ളിയാഴ്​ച രാവിലെ എട്ടിന്​​ തുടങ്ങ​ുന്ന മെട്രോ പ്രവര്‍ത്തനം ജനുവരി രണ്ട്​ പുലര്‍ച്ചെ 2.15 വരെ തുടര്‍ച്ചയായി ഓടും. ഞായറാഴ്​ച രാവിലെ എട്ടുമുതല്‍ പുലര്‍ച്ചെ 1.15വരെയാണ്​ മെട്രോ സര്‍വിസ്​ നടത്തുക.

ദുബൈ ട്രാം

ട്രാം സര്‍വിസുകള്‍ വെള്ളിയാഴ്​ച രാവിലെ 9 മുതല്‍ ഞായറാഴ്​ച പുല​ര്‍ച്ചെ ഒന്നുവരെയും, ഞായറാഴ്​ച രാവിലെ 9 മുതല്‍ തിങ്കളാഴ്​ച രാവിലെ ഒരു മണിവരെയും സര്‍വിസ്​ നടത്തും.

ബസുകള്‍

ഗോള്‍ഡ്​ സൂഖ്​ അടക്കമുള്ള പ്രധാന ബസ്​ സ്​റ്റേഷനുകളെല്ലാം രാവിലെ 4.50 മുതല്‍ പുലര്‍ച്ചെ 1.22വരെയും അല്‍ ഗുബൈബ സ്​റ്റേഷന്‍ രാവിലെ 4.26 മുതല്‍ പുലര്‍ച്ചെ 12.57വരെയും പ്രവര്‍ത്തിക്കും. സത്​വ അടക്കമുള്ള സബ്​ സ്​റ്റേഷനുകളില്‍ ബസുകള്‍ 4.45 മുതല്‍ രാത്രി 11.50വരെ പ്രവര്‍ത്തിക്കും. റൂട്ട്​ സി01 ദിവസം മുഴുവനും പ്രവര്‍ത്തിക്കും. അല്‍ ഖുസൈസ്​ ബസ്​ സ്​റ്റേഷന്‍ 4.50 മുതല്‍ പുലര്‍ച്ചെ 12.04വരെയും അല്‍ഖൂസ്​ ഇന്‍ഡസ്​ട്രിയല്‍ സ്​റ്റേഷന്‍ രവിലെ 5.02 മുതല്‍ രാത്രി 11.30വരെയും ജബല്‍ അലി സ്​റ്റേഷന്‍ 4.58 മുതല്‍ രാത്രി 11.47വരെയും പ്രവര്‍ത്തിക്കും. ഇന്റര്‍സിറ്റി ബസുകള്‍ക്കും വാണിജ്യ കോച്ചുകള്‍ക്കും അല്‍ ഗുബൈബ പോലുള്ള പ്രധാന സ്​റ്റേഷനുകള്‍ രാവിലെ 6.40 മുതല്‍ രാത്രി 10.20 വരെ പ്രവര്‍ത്തിക്കും. യൂനിയന്‍ സ്ക്വയര്‍ രാവിലെ 4.25 മുതല്‍ 12.15 വരെയും ദേര സിറ്റി സെന്‍റര്‍ രാവിലെ 6.40 മുതല്‍ രാത്രി 11.30 വരെയും അല്‍ സബ്ഖ രാവിലെ 6.30 മുതല്‍ രാത്രി 10.30 വരെയും ഇത്തിസലാത്ത് മെട്രോ സ്റ്റേഷന്‍ രാവിലെ 6 മുതല്‍ രാത്രി 9 വരെയും അബു ഹെയില്‍ മെട്രോ സ്റ്റേഷന്‍ രാവിലെ 6.30 മുതല്‍ രാത്രി 10.35 വരെയും രാവിലെ 5.30 മുതല്‍ രാത്രി 9.30 വരെ ഹത്ത സ്റ്റേഷനും പ്രവര്‍ത്തിക്കും. അതേസമയം, എക്സ്​പോ റൈഡര്‍ ദുബൈ സ്​റ്റേഷനുകളില്‍ നിന്ന്​ വെള്ളിയാഴ്ച രാത്രി 10ന്​ നിര്‍ത്തിവെക്കും. എക്സ്​പോ റൈഡര്‍ ഇന്‍റര്‍സിറ്റി സ്റ്റേഷനുകളില്‍ നിന്നുള്ള ട്രിപ്പുകള്‍ രാത്രി 8 ന്​ നിര്‍ത്തിവെക്കും.

പുതുവത്സരരാവില്‍ ചില റോഡുകള്‍ അടച്ചിടും

പു​തു​വ​ത്സ​ര​രാ​വി​ല്‍ ട്രാ​ഫി​ക്​ എ​ളു​പ്പ​മാ​ക്കു​ന്ന​തി​ന്​ ചി​ല റോ​ഡു​ക​ളി​ല്‍ ഗ​താ​ഗ​തം വി​ല​ക്കു​മെ​ന്ന്​ ദു​ബൈ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. രാ​ത്രി 10 മു​ത​ല്‍ രാ​വി​ലെ ആ​റു​വ​രെ ബു​ര്‍​ജ്​ ഖ​ലീ​ഫ മെ​ട്രോ സ്​​റ്റേ​ഷ​നും അ​ട​ച്ചി​ടും. പാ​ര്‍​ക്കി​ങ് നി​റ​യു​ന്ന​തി​ന്​ അ​നു​സ​രി​ച്ച്‌​ ബു​ര്‍​ജ് ​ഖ​ലീ​ഫ​ക്കു​ സ​മീ​പ​ത്തെ മു​ഹ​മ്മ​ദ് ബി​ന്‍ റാ​ഷി​ദ് ബൊ​ളി​വാ​ര്‍​ഡും വൈ​കീ​ട്ട്​ നാ​ലു​മു​ത​ല്‍ ഏ​ഴു​വ​രെ അ​ട​ച്ചി​ടും. ഹോ​ട്ട​ലു​ക​ളി​ലും ക​ഫെ​ക​ളി​ലും ബു​ക്ക്​ ചെ​യ്ത​വ​ര്‍ നേ​ര​ത്തേ​യെ​ത്ത​ണ​മെ​നും അ​ധി​കൃ​​ത​ര്‍ അ​റി​യി​ച്ചു. ലോ​വ​ര്‍ ഫി​നാ​ന്‍​ഷ്യ​ല്‍ സെ​ന്‍റ​ര്‍ സ്ട്രീ​റ്റും സു​കു​ക് സ്ട്രീ​റ്റും രാ​ത്രി എ​ട്ടു മു​ത​ല്‍ അ​ട​ച്ചി​ടും. അ​ല്‍ അ​സാ​യ​ല്‍ സ്ട്രീ​റ്റ് (ഔ​ദ് മേ​ത്ത​യി​ല്‍​നി​ന്ന്) വൈ​കീ​ട്ട്​ നാ​ലു മു​ത​ല്‍ അ​ട​ച്ചി​ടും. സ​ബീ​ല്‍-II നും ​മെ​യ്​​ദാ​നും ഇ​ട​യി​ലെ അ​ല്‍ മു​സ്ത​ഖ്​​ബ​ല്‍ സ്​​ട്രീ​റ്റും വൈ​കീ​ട്ട്​ നാ​ലി​നും എ​ട്ടി​നും ഇ​ട​യി​ല്‍ അ​ട​ച്ചി​ടു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.​

Lets socialize : Share via Whatsapp