റാസല്‍ഖൈമയില്‍ ഗിന്നസ് വെടിക്കെട്ടിന് വിപുല ഒരുക്കം

by General | 30-12-2021 | 3037 views

റാ​സ​ല്‍ഖൈ​മ: ഇ​ര​ട്ട ഗി​ന്ന​സ് റെ​ക്കോ​ഡ്​ നേ​ട്ട​ത്തോ​ടെ പു​തു​വ​ര്‍ഷ​ത്തെ വ​ര​വേ​ല്‍ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന റാ​സ​ല്‍ഖൈ​മ​യി​ല്‍ സ​ന്ദ​ര്‍ശ​ക​രെ സ്വീ​ക​രി​ക്കാ​ന്‍ വി​പു​ല ഒ​രു​ക്കം. അ​ല്‍ മ​ര്‍ജാ​ന്‍ ഐ​ല​ന്‍റ് കേ​ന്ദ്രീ​ക​രി​ച്ച്‌ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്നി​ന് തു​ട​ങ്ങി ശ​നി​യാ​ഴ്ച പു​ല​ര്‍ച്ച വ​രെ തു​ട​രു​ന്ന പ​രി​പാ​ടി​ക​ളാ​ണ് ഒ​രു​ങ്ങു​ന്ന​ത്. വി​വി​ധ എ​മി​റേ​റ്റു​ക​ളി​ല്‍ നി​ന്നും ജി.​സി.​സി-​ഇ​ത​ര വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നും പു​തു​വ​ര്‍ഷാ​ഘോ​ഷ​ത്തി​ന് റാ​സ​ല്‍ഖൈ​മ​യി​ല്‍ എ​ത്തു​ക ആ​യി​ര​ങ്ങ​ളാ​ണ്. ആ​ഡം​ബ​ര ഹോ​ട്ട​ലു​ക​ളു​ള്‍പ്പെ​ടെ വി​വി​ധ താ​മ​സ കേ​ന്ദ്ര​ങ്ങ​ള്‍ പു​തു​വ​ര്‍ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ഡി​മാ​ന്‍ഡ്​ വ​ര്‍ധി​ച്ചി​ട്ടു​ണ്ട്.

വി​വി​ധ ഹോ​ട്ട​ലു​ക​ളി​ല്‍ ക​രി​മ​രു​ന്ന് പ്ര​യോ​ഗ​വും സം​ഗീ​ത പ​രി​പാ​ടി​ക​ളും വീ​ക്ഷി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് സൗ​ജ​ന്യ​മാ​യി പു​തു​വ​ര്‍ഷ പ​രി​പാ​ടി​യി​ല്‍ പ​ങ്കാ​ളി​ക​ളാ​കാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. 5000ത്തി​ലേ​റെ വാ​ഹ​ന​ങ്ങ​ളെ ഉ​ള്‍ക്കൊ​ള്ളും വി​ധം പ്ര​ത്യേ​ക പാ​ര്‍ക്കി​ങ്​ കേ​ന്ദ്ര​വും ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മു​ത​ല്‍ അ​ല്‍ മ​ര്‍ജാ​ന്‍ ഐ​ല​ന്‍റ്, അ​ല്‍ ജ​സീ​റ അ​ല്‍ ഹം​റ തു​ട​ങ്ങി​യി​ട​ങ്ങ​ളി​ല്‍ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ഏ​ര്‍പ്പെ​ടു​ത്തും. സു​ര​ക്ഷി​ത​മാ​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ക്ക് പ്ര​ത്യേ​ക പ​ട്രോ​ളി​ങ്​ സേ​ന​യും രം​ഗ​ത്തു​ണ്ട്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍ശ​ന​മാ​യി പാ​ലി​ച്ചാ​കും ആ​ഘോ​ഷം. വീ​ഴ്ച വ​രു​ത്തു​ന്ന​വ​ര്‍ പി​ഴ ഉ​ള്‍പ്പെ​ടെ നി​യ​മ ന​ട​പ​ടി​ക​ള്‍ക്ക് വി​ധേ​യ​മാ​കേ​ണ്ടി വ​രു​മെ​ന്ന മു​ന്ന​റി​യി​പ്പും അ​ധി​കൃ​ത​ര്‍ ന​ല്‍കു​ന്നു.

Lets socialize : Share via Whatsapp