
ദുബൈ: ഗോള്‍ഡന്‍ വിസക്കാര്‍ക്ക് ദുബൈയില്‍ പരിശീലന ക്ലാസില്ലാതെ ഡ്രൈവിങ് ലൈസന്‍സ് നല്കാന് റോഡ് ഗതാഗത അതോറിറ്റി (ആര്.ടി.എ) തീരുമാനിച്ചു.
പത്തു വര്‍ഷ ഗോള്‍ഡന്‍ വിസ നേടിയ ആള്‍ക്ക് സ്വന്തം നാട്ടിലെ അംഗീകൃത ലൈസന്സുണ്ടെങ്കിലാണ് ഇളവ് ലഭിക്കുക. നാട്ടിലെ ലൈസന്‍സോടെ അപേക്ഷിച്ചാല്‍ ഇത്തരക്കാര്‍ക്ക് റോഡ്, നോളജ് ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കിയാല്‍ ലൈസന്‍സ് ലഭിക്കും.
സാധാരണ നാല്പത് അല്ലെങ്കില്‍ ഇരുപത് പരീശീലന ക്ലാസുകളില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് പുതിയ ഉത്തരവോടെ ഇളവ് ലഭിക്കുന്നത്. ഒറിജിനല്‍ എമിറേറ്റ്സ് ഐ.ഡി, സ്വന്തം നാട്ടില്‍ അംഗീകരിച്ച ഡ്രൈവിങ് ലൈസന്‍സ്, റോഡ്-നോളജ് ടെസ്റ്റ് ഫലം എന്നിവയാണ് ദുബൈ ലൈസന്‍സ് ലഭിക്കാന്‍ ഗോള്‍ഡന്‍ വിസക്കാര്‍ക്ക് ആവശയമുള്ള രേഖകള്‍. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച അറിയിപ്പ് ആര്.ടി.എ ട്വിറ്ററിലൂടെ വയക്തമാക്കിയത്.