കരിപ്പൂര്‍ റണ്‍വേ നീളം കുറക്കാനുള്ള തീരുമാനം പിന്‍വലിക്കണം - കള്‍ചറല്‍ ഫോറം

by Travel | 30-12-2021 | 3070 views

ദോ​ഹ: റ​ണ്‍​വേ എ​ന്‍​ഡ് സേ​ഫ്റ്റി ഏ​രി​യ (റി​സ) നീ​ളം വ​ര്‍​ധി​പ്പി​ക്കാ​നാ​യി ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി‍ന്റെ റ​ണ്‍വേ നീ​ളം കു​റ​ക്കാ​നു​ള്ള തീ​രു​മാ​നം പി​ന്‍വ​ലി​ക്ക​ണ​മെ​ന്ന് ക​ള്‍ച​റ​ല്‍ ഫോ​റം കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. വി​മാ​നാ​പ​ക​ട​ത്തി‍‍ന്റെ പേ​രി​ല്‍ നി​ര്‍​ത്ത​ലാ​ക്കി​യ വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സ​ര്‍​വി​സ് പു​ന​രാ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി നി​ല്‍ക്കെ സു​ര​ക്ഷ​യു​ടെ കാ​ര​ണം പ​റ​ഞ്ഞ് റ​ണ്‍വേ​യു​ടെ നീ​ളം 300 മീ​റ്റ​ര്‍ കു​റ​ക്കു​ന്ന​ത് അ​ത് ന​ഷ്ട​പ്പെ​ടാ​ന്‍ ഇ​ട​യാ​കും.

നി​ല​വി​ലെ നീ​ളം നി​ല​നി​ര്‍ത്തി ത​ന്നെ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നി​രി​ക്കെ അ​ധി​ക സാ​മ്ബ​ത്തി​ക ചെ​ല​വ് വ​രു​ന്ന ഈ ​ന​ട​പ​ടി​യു​മാ​യി എ​യ​ര്‍പോ​ര്‍ട്ട് അ​തോ​റി​റ്റി മു​ന്നോ​ട്ട് പോ​കു​ന്ന​ത് സ്വ​കാ​ര്യ ലോ​ബി​ക​ളെ സ​ഹാ​യി​ക്കാ​നാ​ണ്. സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ള്‍ ഭൂ​രി​ഭാ​ഗം ആ​ശ്ര​യി​ക്കു​ന്ന ക​രി​പ്പൂ​ര്‍ എ​യ​ര്‍പ്പോ​ര്‍ട്ടി‍െന്‍റ ചി​റ​ക​രി​യാ​ന്‍ ന​ട​ക്കു​ന്ന നീ​ക്ക​ങ്ങ​ളി​ല്‍നി​ന്ന് അ​ധി​കൃ​ത​ര്‍ പി​ന്മാ​റ​ണം. ജ​ന​പ്ര​തി​നി​ധി​ക​ള്‍ ഒ​റ്റ​ക്കെ​ട്ടാ​യി ജാ​ഗ്ര​ത​യോ​ടെ ഈ ​വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട​ണം. ജി​ല്ല പ്ര​സി​ഡ​ന്‍റ്​​ സാ​ദി​ഖ് ചെ​ന്നാ​ട​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ബ്ദു​റ​ഹ്മാ​ന്‍ കാ​വി​ല്‍, സ​ക്കീ​ന അ​ബ്ദു​ല്ല, അ​ഡ്വ. ഇ​ഖ്ബാ​ല്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി യാ​സ​ര്‍ ബേ​പ്പൂ​ര്‍, ക​മ്മി​റ്റി അം​ഗം ആ​രി​ഫ് വ​ട​ക​ര തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

Lets socialize : Share via Whatsapp