ഇറാന്‍ നിഷേധാത്മക നിലപാടുകള്‍ മാറ്റുമെന്ന്​ പ്രതീക്ഷിക്കുന്നു - സല്‍മാന്‍ രാജാവ്​

by International | 30-12-2021 | 319 views

ജിദ്ദ: ഇറാന്‍ അയല്‍രാജ്യമാണെന്നും അതി​ന്‍റ നിഷേധാത്മക നിലപാടുകള്‍ മാറ്റുമെന്ന് പ്രതീക്ഷിക്കുന്നതായും സല്‍മാന്‍ രാജാവ്​. ശൂറ കൗണ്‍സില്‍ യോഗത്തില്‍ ഓണ്‍ലൈനായി നടത്തിയ വാര്‍ഷിക പ്രസംഗത്തില്‍ രാഷ്​ട്രീയ നയം വ്യക്തമാക്കുയായിരുന്നു സൗദി ഭരണാധികാരി​. ഇറാന്‍ സംഭാഷണത്തിന്റെയും സഹകരണത്തി​ന്റെയും വഴിയിലേക്ക്​ മാറണം. പശ്ചിമേഷ്യയിലെ സുരക്ഷയ്​ക്കും സ്ഥിരതയ്​ക്കുമെതിരെ ഇറാന്‍ ഭരണകൂടം തുടരുന്ന അസ്ഥിരപ്പെടുത്തല്‍ നയവും അന്താരാഷ്​ട്ര സമൂഹവുമായുള്ള നിസഹകരണവും സൗദി അറേബ്യ ഏറെ ആശങ്കയോടെയാണ് കാണുന്നത്​.

വിഭാഗീയ സായുധ തീവ്രവാദ സംഘങ്ങളെ സൃഷ്​ടിക്കലും അവര്‍ക്ക്​ പിന്തുണ നല്‍കലും ഇറാന്റെ ഭാഗത്ത്​ നിന്നുണ്ട്​. യമനിലെ യുദ്ധം നീട്ടുകയും മാനുഷിക പ്രതിസന്ധി രൂക്ഷമാക്കുകയും സൗദിയുടെയും മേഖലയുടെയും സുരക്ഷയ്​ക്ക്​ ഭീഷണിയുയര്‍ത്തുകയും ചെയ്യുന്ന ഹൂതികളെ​ ഇറാന്‍ പിന്തുണയ്‌ക്കുന്നത്​ തുടരുകയാണ്​. യമനിലെ മുഴുവന്‍ പ്രദേശത്തി​ന്റെ സുരക്ഷയിലും സ്ഥിരതയിലും സൗദി അറേബ്യ ശ്രദ്ധാലുവാണെന്നും സല്‍മാന്‍ രാജാവ്​ എടുത്തു പറഞ്ഞു.

യമന്‍ ജനതയുടെ താല്‍പ്പര്യങ്ങള്‍ അവതരിപ്പിക്കുന്നതിലാണ്​ സൗദി പ്രഥമ ഗണന നല്‍കുന്നത്​. ജ്ഞാനവും യുക്തിയും അവലംബിക്കാന്‍ തങ്ങള്‍ ഇപ്പോഴും ഹൂതികളോട് ആവശ്യപ്പെടുകയാണ്​. യമനിലെ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള പരിഹാരമാണ് സൗദി മുന്നോട്ടുവെച്ച സംരംഭമെന്നും രാജാവ്​ ആവര്‍ത്തിച്ചു വ്യക്തമാക്കി. ലബനാന്‍ ജനതയ്‌ക്കൊപ്പം നിലകൊള്ളാനാണ്​ സൗദി അറേബ്യയുടെ താല്‍പര്യം.

എല്ലാ ലബനാന്‍ നേതാക്കളോടും ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക്​ മുന്‍‌തൂക്കം നല്‍ണമെന്ന്​ അഭ്യര്‍ഥിക്കുന്നു. ഹിസ്ബുല്ലയുടെ മേധാവിത്വം അവസാനിപ്പിക്കണമെന്നും സല്‍മാന്‍ രാജാവ്​ ആവശ്യപ്പെട്ടു. അഫ്​ഗാന്‍ തീവ്രവാദ സംഘടനകളുടെ സങ്കേതമാകാതിരിക്കാന്‍ അന്താരാഷ്​ട്ര രംഗത്ത് അഫ്ഗാനിസ്ഥാ​ന്‍റ സ്ഥിരതയുടെയും സുരക്ഷയുടെയും പ്രാധാന്യം സല്‍മാന്‍ രാജാവ് ഊന്നിപ്പറഞ്ഞു.

സൗദി അറേബ്യയുടെ ആഗോള സ്ഥാനം അതിന്റെ അറബ്, ഇസ്​ലാമിക നിലപാടുകളിലാണ്​. അന്താരാഷ്​ട്ര മാറ്റങ്ങള്‍ അഭിമുഖീകരിക്കുന്ന ഉറച്ച സമ്ബദ്‌വ്യവസ്ഥ സൃഷ്​ടിക്കാനാണ് 'വിഷന്‍ 2030'ലൂടെ ശ്രമിക്കുന്നത്​. വിഷ​ന്‍ രണ്ടാം ഘട്ടത്തിന്റെ തുടക്കം വലിയ നേട്ടങ്ങളുമായി മുന്നേറുകയാണ്​​. എണ്ണ വിപണിയുടെ സുസ്ഥിരത ഊര്‍ജമേഖലയിലെ രാജ്യ തന്ത്രത്തിന്റെ തൂണുകളില്‍ ഒന്നാണെന്നും സല്‍മാന്‍ രാജാവ്​ വ്യക്തമാക്കി.

രാജ്യത്തി​ന്റെ പാര്‍ലിമെന്‍റായ ശൂറ കൗണ്‍സില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്​. കോവിഡിനെ പ്രതിരോധിക്കാന്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ പൗരന്മാര്‍ക്കും രാജ്യത്തെ വിദേശി താമസക്കാര്‍ക്കും അതിര്‍ത്തി സംരക്ഷിക്കുന്ന, പ്രത്യേകിച്ച്‌​ തെക്കന്‍ അതിര്‍ത്തിയിലുള്ള എല്ലാ സൈനികര്‍ക്കും പ്രസംഗത്തിനിടെ സല്‍മാന്‍ രാജാവ്​ നന്ദി പറഞ്ഞു.

Lets socialize : Share via Whatsapp