സ്‌കൂള്‍ തുറക്കല്‍: സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിസിആര്‍ പരിശോധന നിര്‍ബന്ധമാണെന്ന് ഷാര്‍ജ

by Sharjah | 30-12-2021 | 277 views

ഷാര്‍ജ: സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിസിആര്‍ പരിശോധന നിര്‍ബന്ധമാണെന്ന് ഷാര്‍ജ. സ്‌കൂളുകള്‍ തുറക്കുമ്പോള്‍ എല്ലാ കോവിഡ് പ്രതിരോധ സുരക്ഷാ നടപടികളും സ്വീകരിക്കണമെന്ന് ഷാര്‍ജ പ്രൈവറ്റ് എജ്യുക്കേഷന്‍ അതോറിറ്റി അറിയിച്ചു.

ഷാര്‍ജയിലെ എല്ലാ സ്‌കൂളുകളിലും ജനുവരി മൂന്ന് മുതല്‍ തന്നെ നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കും. സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും 12 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ വിദ്യാര്‍ത്ഥികളും ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുമ്പ് കോവിഡ് പരിശോധനാ ഫലം ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശം.

96 മണിക്കൂറിനിടെ നടത്തിയ പരിശോധനയുടെ ഫലമാണ് ഹാജരാക്കേണ്ടത്. പാഠ്യേതര പ്രവര്‍ത്തനങ്ങളും അസംബ്ലിയും സ്‌കൂള്‍ ട്രിപ്പുകള്‍ പോലുള്ളവയും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെയ്ക്കുകയാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

Lets socialize : Share via Whatsapp