അനുവാദമില്ലാതെ ഫോട്ടോയെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി: നിയമഭേദഗതിയുമായി യുഎഇ

by General | 30-12-2021 | 3020 views

അബുദാബി: അനുവാദമില്ലാതെ മറ്റുള്ളവരുടെ ഫോട്ടോയെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി. ഇത്തരക്കാര്‍ക്ക് ഇനി ഒരു കോടി രൂപവരെ (അഞ്ച് ലക്ഷം ദിര്‍ഹം) പിഴ അടക്കേണ്ടി വരും. ഇതിന് പുറമേ ആറ് മാസം വരെ തടവും ശിക്ഷയായി ലഭിക്കും. സൈബര്‍ നിയമ ഭേദഗതിയിലാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി രണ്ട് മുതല്‍ നിയമഭേദഗതി പ്രാബല്യത്തില്‍ വരും.

ഒന്നര ലക്ഷം ദിര്‍ഹം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെയാണ് വിവിധ സൈബര്‍ കുറ്റങ്ങള്‍ക്ക് പിഴ ഈടാക്കിയിരുന്നത്. ബാങ്കുകളുടെയും മാദ്ധ്യമങ്ങളുടെയും ആരോഗ്യ മേഖലയിലെയും ഡാറ്റ നശിപ്പിക്കുന്നവര്‍ക്കും കര്‍ശന ശിക്ഷ നല്‍കും. ഡിജിറ്റല്‍ യുഗത്തില്‍ പൗരന്‍മാരുടെ അവകാശ സംരക്ഷണവും ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള തട്ടിപ്പ് തടയാനും ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. സൈബര്‍ കുറ്റങ്ങളുമായി ബന്ധപ്പെട്ട 2012 ലെ നിയമമാണ് ദേദഗതി ചെയ്തത്.

Lets socialize : Share via Whatsapp