
ദുബൈ ഗ്ലോബല്‍ വില്ലേജ് താല്കാലികമായി അടച്ചു. പ്രതീകൂലമായ കാലാവസ്ഥ കാരണം സന്ദര്‍ശകരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി. ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകള്‍ കൂടി പരിഗണിച്ചാണ് തീരുമാനം.
തിങ്കളാഴ്ച വൈകുന്നേരം നാലു മുതല്‍ വീണ്ടും സന്ദര്‍ശകരെ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം ഗ്ലോബല്‍ വില്ലേജ് പ്രവേശനസമയം പുനഃക്രമീകരിച്ചു. ഇനി മുതല്‍ ചൊവ്വാഴ്ച ആയിരിക്കും ഫാമിലി ഡേ. ഈ ദിവസം കുടുംബമായി എത്തുന്നവര്‍ക്കും സ്ത്രീകള്‍ക്കും മാത്രമാണ് പ്രവേശനം. വെള്ളി, ശനി ദിവസങ്ങളില്‍ രാത്രി ഒമ്ബതിനാണ് കരിമരുന്നുപ്രയോഗം. ഞായര്‍ മുതല്‍ ബുധന്‍ വരെ വൈകീട്ട് നാലുമുതല്‍ രാത്രി 12 വരെയും വ്യാഴം മുതല്‍ ശനി വരെ വൈകീട്ട് നാലുമുതല്‍ രാത്രി ഒരുമണിവരെയുമാണ് പ്രവേശനസമയം.