ഖ​ത്ത​റി​ല്‍ 28 പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ​​പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന സൗ​ജന്യം

by General | 01-01-2022 | 14723 views

ദോ​ഹ: ഖ​ത്ത​റി​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍ വ​ര്‍ധി​ച്ച​തി​നു പി​ന്നാ​ലെ പ​രി​ശോ​ധ​ന​ക്കു​ള്ള വ​ഴി​ക​ള്‍ കൂ​ടു​ത​ല്‍ സ​ജീ​വ​മാ​ക്കി പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം.

രാ​ജ്യ​ത്തെ 28 പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ​​പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന സൗ​ജ്യ​ന​മാ​യി ല​ഭ്യ​മാ​കു​മെ​ന്ന്​ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. കോ​വി​ഡ്​ ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​ര്‍ ഹെ​ല്‍​ത്ത്​ സെ​ന്റ​റു​ക​ളി​ല്‍ നേ​രി​ട്ട്​ എ​ത്തി പ​രി​ശോ​ധി​ക്ക​ണം. എ​ന്നാ​ല്‍, സാ​മൂ​ഹി​ക അ​ക​ല​വും കോ​വി​ഡ്​ മു​ന്‍​ക​രു​ത​ലു​ക​ളും പാ​ലി​ക്ക​ണം. പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ഫ​ലം ല​ഭി​ക്കു​ന്ന​തു വ​രെ ആ​ളു​ക​ള്‍ മ​റ്റു​ള്ള​വ​രു​മാ​യി സ​മ്പ​ര്‍ക്കം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

യാ​ത്രാ ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യു​ള്ള പി.​സി.​ആ​ര്‍ ടെ​സ്റ്റു​ക​ള്‍ക്ക് ഒ​രു ടെ​സ്റ്റി​ന് 160 റി​യാ​ല്‍ ഈ​ടാ​ക്കും. ഇ​തി​നു​പു​റ​മെ 14 ഹെ​ല്‍​ത്ത്​ സെ​ന്റ​റു​ക​ളി​ല്‍ ഡ്രൈ​വ്​ ത്രൂ ​പ​രി​ശോ​ധ​ന സൗ​ക​ര്യ​വും ഏ​ര്‍​പ്പെ​ടു​ത്തി. ദി​വ​സ​വും വൈ​കീ​ട്ട് നാ​ലു മു​ത​ല്‍ രാ​ത്രി 10 വ​രെ​യാ​ണ് ഡ്രൈ​വ്-​ത്രൂ പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന. ഇ​വി​ടെ വാ​ഹ​ന​ങ്ങ​ളി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്ക്​ പു​റ​ത്തി​റ​ങ്ങാ​തെ ത​ന്നെ സാമ്പി​​ള്‍ ന​ല്‍​കി വീ​ട്ടി​ലേ​ക്ക്​ പോ​കാം. ഇ​വ​ര്‍, ഫ​ലം വ​രു​ന്ന​തു​വ​രെ മ​റ്റു​ള്ള​വ​രു​മാ​യി സ​മ്പ​ര്‍​ക്കം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചു.

ഡ്രൈ​വ്​ ത്രൂ ​സെ​ന്റ​റു​ക​ള്‍

അ​ല്‍ വ​ക്​​റ, അ​ല്‍ തു​മാ​മ, എ​യ​ര്‍​പോ​ര്‍​ട്ട്, വെ​സ്റ്റ്​​ബേ, അ​ബു ബാ​കി​ര്‍, മി​സൈ​മീ​ര്‍, അ​ല്‍ വാ​ബ്, അ​ല്‍ റ​യ്യാ​ന്‍, അ​ല്‍ വ​ജ്​​ബ, ഉം ​സ​ലാ​ല, ഗ​റാ​ഫ അ​ല്‍ റ​യ്യാ​ന്‍, ഖ​ത്ത​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല, ലി​ബൈ​ബ്, അ​ല്‍ ഖോ​ര്‍.

Lets socialize : Share via Whatsapp