ഒ​മി​ക്രോ​ണ്‍ വ്യാ​പ​ന​ത്തെയും അ​തി​ജീ​വി​ക്കാ​ന്‍ കഴിയും, ജാഗ്രത വേണം -ശൈഖ്​ മുഹമ്മദ്​ ബിന്‍ സായിദ്​

by General | 30-12-2021 | 374 views

ദു​ബൈ: പു​തി​യ കോ​വി​ഡ്​ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ണി‍ന്റെ വ്യാ​പ​ന​ത്തെ അ​തി​ജീ​വി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും എ​ന്നാ​ല്‍ ജാ​ഗ്ര​ത വേ​ണ​മെ​ന്നും അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ​സേ​ന​യു​ടെ ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ന്‍​ഡ​റു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ന്‍ സാ​യി​ദ്​ ആ​ല്‍ ന​ഹ്​​യാ​ന്‍.

അ​ന്താ​രാ​ഷ്ട്ര ഓ​ട്ടോ​മൊ​ബൈ​ല്‍ ഫെ​ഡ​റേ​ഷ​ന്‍ മേ​ധാ​വി​യാ​യി ചു​മ​ത​ല​യേ​റ്റ മു​ഹ​മ്മ​ദ്​ ബി​ന്‍ സു​ലൈ​മാ​നു​മാ​യി ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് യു.​എ.​ഇ നി​വാ​സി​ക​ള്‍​ക്ക്​ മു​ന്ന​റി​യി​പ്പും ആ​ശ്വാ​സ​വും പ​ക​ര്‍​ന്ന പ്ര​സ്താ​വ​ന അ​ദ്ദേ​ഹം ന​ട​ത്തി​യ​ത്.

ന​മു​ക്കെ​ല്ലാം അ​റി​യാ​വു​ന്ന​തു​പോ​ലെ കൊ​റോ​ണ​യു​ടെ പു​തി​യ ത​രം​ഗം വ​ന്നി​രി​ക്ക​യാ​ണ്. ഇ​ത്ത​വ​ണ​ത്തേ​ത്​ ഏ​റ്റ​വും ദു​ര്‍​ബ​ല​മാ​യ​തും ഗു​രു​ത​ര​മാ​കാ​ത്ത​തു​മാ​ണ്. മു​ന്‍ക​ഴി​ഞ്ഞ​തു​പോ​ലെ ഇ​തും ക​ട​ന്നു​പോ​കും. അ​തി​വ്യാ​പ​ന ശേ​ഷി​യു​ള്ള​തി​നാ​ലാ​ണ്​ കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​ത്.- അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ന​മ്മു​ടെ​യും കു​ടും​ബ​ത്തി‍ന്റെ​യും ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തും സു​പ്ര​ധാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രും അ​ട​ക്ക​മു​ള്ള കോ​വി​ഡ് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​വ​ര്‍ സു​ര​ക്ഷി​ത​രാ​യി​രി​ക്ക​ണ​മെ​ന്നും മാ​സ്‌​ക് ധ​രി​ക്കു​ക​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ലും അ​ട​ക്ക​മു​ള്ള കോ​വി​ഡ് സു​ര​ക്ഷ മു​ന്‍ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ പാ​ലി​ക്ക​ണ​മെ​ന്നും കി​രീ​ടാ​വ​കാ​ശി ആ​വ​ശ്യ​പ്പെ​ട്ടു.​

Lets socialize : Share via Whatsapp