2022 ജനുവരി മാസത്തെ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ച്‌ യുഎഇ

by Business | 29-12-2021 | 3044 views

ദുബായ്: യുഎഇയില്‍ 2022 ജനുവരി മാസത്തെ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. ജനുവരി ഒന്നു മുതല്‍ സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 2.65 ദിര്‍ഹമായിരിക്കും നിരക്ക്. ഡിസംബര്‍ മാസം സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 2.77 ദിര്‍ഹമായിരുന്നു നിരക്ക്.

സ്പെഷ്യല്‍ 95 പെട്രോളിന് ജനുവരി 1 മുതല്‍ 2.65 ദിര്‍ഹമാണ് വില. ഡിസംബര്‍ മാസം സ്പെഷ്യല്‍ 95 പെട്രോളിന്റെ വില 2.77 ദിര്‍ഹം ആയിരുന്നു. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 2.46 ദിര്‍ഹമാണ് ജനുവരിയിലെ നിരക്ക്. ഡിസംബര്‍ മാസത്തില്‍ ഇ പ്ലസ് ലിറ്ററിന് 2.58 ദിര്‍ഹമായിരുന്നു വില.

ഡിസംബര്‍ മാസത്തില്‍ ലിറ്ററിന് 2.77 ദിര്‍ഹമായിരുന്ന ഡീസലിന് 2022 ജനുവരിയില്‍ ലിറ്ററിന് 2.56 ദിര്‍ഹമാണ് നിരക്കായി ഈടാക്കുക.

Lets socialize : Share via Whatsapp