നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ ദുബായ്: 8 സ്ഥലങ്ങളില്‍ നിന്നുള്ള ഫ്ലൈറ്റുകള്‍ റദ്ദാക്കി

by Dubai | 29-12-2021 | 6742 views

ദുബായ്: 8 സ്ഥലങ്ങളില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ റദ്ദാക്കി ദുബായ് സര്‍ക്കാര്‍. ഔദ്യോഗിക വിമാന സര്‍വീസായ എമിറേറ്റ്സ് ആണ് സര്‍വീസുകള്‍ നിര്‍ത്തി വച്ചത്. കോവിഡ് നിയന്ത്രണങ്ങള്‍ ഘടിപ്പിക്കുന്നതിന് ഭാഗമായാണ് ഈ നടപടി.

ലുവാണ്ട (അംഗോള), കൊനാക്രി (ഗിനിയ),നെയ്റോബി (കെനിയ), എന്റെബേ (ഉഗാണ്ട), ദാര്‍ എസ് സലാം (ടാന്‍സാനിയ), അക്ര (ഘാന), അഭിദ്ജാന്‍ (കോട്ട് ഡി ഐവറി), ആഡിസ് അബാബ ( എത്യോപ്യ) എന്നീ സ്ഥലങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകളാണ് എമിറേറ്റ്സ് അനിശ്ചിത കാലത്തേക്ക് നിര്‍ത്തി വച്ചത്. എന്നാല്‍, ദുബായില്‍ നിന്നും ഇവിടങ്ങളിലേക്കുള്ള വിമാനസര്‍വീസുകള്‍ തടസ്സമില്ലാതെ തുടരുമെന്നും എമിറേറ്റ്സ് ഗ്രൂപ്പ് അറിയിച്ചു.

Lets socialize : Share via Whatsapp