ആദ്യ സിവില്‍ വിവാഹ കരാര്‍ പുറപ്പെടുവിച്ച്‌ യുഎഇയിലെ അമുസ്ലിം കുടുംബ കോടതി

by General | 28-12-2021 | 387 views

അബുദാബി: ആദ്യ സിവില്‍ വിവാഹ കരാര്‍ പുറപ്പെടുവിച്ച്‌ യുഎഇയില്‍ പുതുതായി ആരംഭിച്ച അമുസ്ലിം കുടുംബ കോടതി. കനേഡിയന്‍ പൗരന്മാരുടെ വിവാഹ കരാറിനാണ് അബുദാബിയിലെ പ്രത്യേക കോടതി രൂപം നല്‍കിയത്. കോടതി നടപടികള്‍ എളുപ്പമാക്കിയതിന് നവദമ്ബതികള്‍ കോടതിയ്ക്ക് നന്ദി അറിയിച്ചു.

ഈ മാസം 14നാണ് യുഎഇയില്‍ താമസിക്കുന്ന മുസ്ലിങ്ങള്‍ അല്ലാത്തവരുടെ വ്യക്തിഗത, കുടുംബ കേസുകള്‍ പരിഗണിക്കുന്നതിനായി പ്രത്യേക കുടുംബ കോടതി സ്ഥാപിച്ചത്. വിവാഹ മോചനം ഉള്‍പ്പെടെ കുടുംബ പ്രശ്‌നങ്ങള്‍ സങ്കീര്‍ണ നടപടികളും സാക്ഷി വിസ്താരവും ഒഴിവാക്കി വേഗത്തില്‍ പരിഹരിക്കുന്നതിനായാണ് കോടതി ആരംഭിച്ചത്. സ്വത്തിന്റെ പിന്തുടര്‍ച്ചാവകാശം ഉള്‍പ്പെടെ 20 വകുപ്പുകള്‍ ചേര്‍ന്ന നിയമം നടപ്പാക്കുന്നതിന്റെ തുടര്‍ച്ചയായാണ് പ്രത്യേക കോടതി സ്ഥാപിച്ചത്.

Lets socialize : Share via Whatsapp