അ​ല്‍ ദ​ഫ്ര സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ല്‍ 40,000 ഒ​ട്ട​കം

by Entertainment | 28-12-2021 | 3048 views

അ​ബൂ​ദ​ബി: അ​ല്‍ ദ​ഫ്ര ഫെ​സ്​​റ്റി​വ​ലി‍ന്റെ ഭാ​ഗ​മാ​യ ഒ​ട്ട​ക സൗ​ന്ദ​ര്യ മ​ത്സ​ര​ത്തി​ല്‍ വി​വി​ധ അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്ന്​ അ​ബൂ​ദ​ബി​യി​ലെ​ത്തി​യി​രി​ക്കു​ന്ന​ത് നാ​ല്‍പ​തി​നാ​യി​ര​ത്തോ​ളം ഒ​ട്ട​കം. ബ​ഹ്​​റൈ​ന്‍, കു​വൈ​ത്ത്, ഒ​മാ​ന്‍, സൗ​ദി അ​റേ​ബ്യ, ഖ​ത്ത​ര്‍ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നാ​ണ് ല​ക്ഷ​ണ​മൊ​ത്ത വി​വി​ധ​യി​നം ഒ​ട്ട​ക​ങ്ങ​ളെ എ​ത്തി​ച്ച​ത്. ആ​ണ്‍ ഒ​ട്ട​ക​ങ്ങ​ള്‍ വ​ഴ​ക്ക​ടി​ക്കു​ന്ന ശീ​ല​മു​ള്ള​വ​യാ​ണെ​ന്ന​തി​നാ​ല്‍ പെ​ണ്‍ ഒ​ട്ട​ക​ങ്ങ​ളെ മാ​ത്ര​മാ​ണ് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തെ​ന്നും അ​ഞ്ചം​ഗ ജൂ​റി​യാ​ണ് വി​ധി നി​ര്‍ണ​യി​ക്കു​ന്ന​തെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. മ​ത്സ​ര​ത്തി​ല്‍ ജ​യി​ക്കാ​നാ​യി ഒ​ട്ട​ക​ങ്ങ​ളെ പ്ലാ​സ്​​റ്റി​ക് സ​ര്‍ജ​റി ചെ​യ്യു​ന്ന​വ​രും നി​രോ​ധി​ത മ​രു​ന്ന്​ കു​ത്തി​വെ​ച്ച്‌ ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ല്‍ രൂ​പ​മാ​റ്റം വ​രു​ത്തു​ന്ന​വ​രും നി​ര​വ​ധി​യു​ണ്ട്.

അ​ത്ത​ര​ത്തി​ല്‍ രൂ​പ​മാ​റ്റം വ​രു​ത്തി​യ ഒ​ട്ട​ക​ങ്ങ​ളെ മ​ത്സ​ര​ത്തി​ല്‍നി​ന്ന്​ പു​റ​ത്താ​ക്കു​ക​യാ​ണ് പ​തി​വ്. സൂ​ക്ഷ്മ​മാ​യ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക്​ വി​ധേ​യ​മാ​ക്കി​യ​ശേ​ഷം ഒ​ട്ട​ക​ങ്ങ​ളെ രൂ​പ​മാ​റ്റ​ത്തി​നോ ഹോ​ര്‍മോ​ണ്‍ കു​ത്തി​വെ​ച്ച​വ​യോ അ​ല്ലെ​ന്ന്​ ബോ​ധ്യ​പ്പെ​ട്ട​ശേ​ഷ​മാ​ണ് മ​ത്സ​ര​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക. ഓ​രോ വി​ഭാ​ഗം മ​ത്സ​ര​ങ്ങ​ളി​ലും 10 ജേ​താ​ക്ക​ളെ വീ​ത​മാ​ണ് തി​ര​ഞ്ഞെ​ടു​ക്കു​ക. 1300 മു​ത​ല്‍ 13,600 ഡോ​ള​ര്‍ വ​രെ​യാ​ണ് ജേ​താ​ക്ക​ള്‍ക്ക്​ സ​മ്മാ​ന​മാ​യി ന​ല്‍കു​ന്ന​ത്.

അ​റ​ബ് ലോ​ക​ത്ത് ഒ​ട്ട​ക​ങ്ങ​ള്‍ക്കു​ള്ള പ്രാ​ധാ​ന്യം വി​ളി​ച്ചോ​തു​ന്ന​തി​നും അ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പൈ​തൃ​കം വ​രും​ത​ല​മു​റ​ക്കു​കൂ​ടി കൈ​മാ​റു​ന്ന​തി​നു​മാ​ണ് അ​ല്‍ദ​ഫ്ര​ഫെ​സ്​​റ്റി​വ​ല്‍ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മ​രു​ഭൂ​മി​യി​ല്‍ ന​ട​ക്കു​ന്ന ഒ​ട്ട​ക​സൗ​ന്ദ​ര്യ​മ​ത്സ​രം കാ​ണാ​ന്‍ ലോ​ക​ത്തിന്റെ വി​വി​ധ ഭാ​ഗ​ത്തു​നി​ന്നു​ള്ള ഒ​ട്ട​ക​പ്രേ​മി​ക​ളാ​ണ് ഓ​രോ വ​ര്‍ഷ​വും ഇ​വി​ടേ​ക്ക്​ വ​രു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ര്‍ പ​റ​യു​ന്നു.

യു.​എ.​ഇ, ഒ​മാ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കാ​ണ​പ്പെ​ടു​ന്ന 'മ​ഹാ​ലി​യ​ത്ത്', സൗ​ദി അ​റേ​ബ്യ​യി​ല്‍നി​ന്നു​ള്ള 'മ​ജാ​ഹീ​ന്‍' എ​ന്നീ ഇ​ന​ങ്ങ​ളി​ല്‍​പെ​ട്ട ഒ​ട്ട​ക​ങ്ങ​ളെ​യാ​ണ് 10​ വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ച്‌ മ​ത്സ​ര​ത്തി​ല്‍ അ​ണി​നി​ര​ത്തു​ന്ന​ത്. വി​ജ​യി​ക​ളാ​വു​ന്ന ഒ​ട്ട​ക​ങ്ങ​ളെ സ്വ​ര്‍ണ​വും വെ​ള്ളി​യും നൂ​ലു​ക​ള്‍ തു​ന്നി​യ ഷാ​ളു​ക​ള്‍ പു​ത​പ്പി​ക്കു​ക​യും ഇ​വ​യു​മാ​യി വി​ക്ട​റി പ​രേ​ഡ് ന​ട​ത്തു​ക​യും ചെ​യ്യും. ഹോ​ണു​ക​ള്‍ മു​ഴ​ക്കി മു​ന്നി​ല്‍പോ​വു​ന്ന നി​ര​വ​ധി എ​സ്.​യു.​വി​ക​ളെ അ​നു​ഗ​മി​ച്ചാ​ണ് ജേ​താ​ക്ക​ളാ​യ ഒ​ട്ട​ക​ങ്ങ​ളു​ടെ വി​ക്ട​റി പ​രേ​ഡ് ന​ട​ക്കു​ക.

Lets socialize : Share via Whatsapp