16 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ബൂസ്റ്റര്‍ ഡോസ് ലഭിക്കും: തീരുമാനവുമായി സൗദി

by International | 27-12-2021 | 190 views

ജിദ്ദ: 16 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം. 18 വയസ് കഴിഞ്ഞവര്‍ക്ക് മാത്രമായിരുന്നു സൗദിയില്‍ ബൂസ്റ്റര്‍ ഡോസ് ലഭിച്ചിരുന്നത്. കോവിഡ് വൈറസ് വ്യാപനം വര്‍ധിക്കുന്നതിന്റെ ഭാഗമായാണ് നടപടി. കോവിഡ് വ്യാപനം തടയുന്നതിന് ബൂസ്റ്റര്‍ ഡോസിന്റെ പ്രാധാന്യം ഏറെയാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം സൗദിയില്‍ അഞ്ചു വയസ്സ് മുതല്‍ 11 വയസു വരെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിരുന്നു. കോവിഡ് വ്യാപനം തടയാന്‍ എല്ലാവരും കോവിഡ് വാക്‌സിനുകള്‍ പൂര്‍ണമായി സ്വീകരിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചിരുന്നു.

ഒമിക്രോണ്‍ വ്യാപനം പകുതി ലോകരാജ്യങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ എല്ലാവരും ജാഗ്രത പാലിക്കണം. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും രാജ്യത്തിനു പുറത്തേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി ജനങ്ങളോട് നിര്‍ദ്ദേശിച്ചിരുന്നു.

Lets socialize : Share via Whatsapp