ആഗോള വ്യവസായ പുരസ്‌കാരം നേടി ജിദ്ദ വിമാനത്താവളം

by Travel | 27-12-2021 | 445 views

ജിദ്ദ: ആഗോള വ്യവസായ പുരസ്‌കാരം നേടി ജിദ്ദ വിമാനത്താവളം. ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍ലൈന്‍ ട്രാവല്‍ ലോഞ്ചിനാണ് ആഗോള വ്യവസായ അവാര്‍ഡ് ലഭിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങള്‍ക്കുള്ള അവാര്‍ഡാണ് ജിദ്ദ വിമാനത്താവളത്തിലെ അല്‍ ഫുര്‍സാന്‍ ലോഞ്ചിന് ലഭിച്ചത്. എയര്‍ലൈന്‍ പാസഞ്ചര്‍ എക്സ്പീരിയന്‍സ് അസോസിയേഷനാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്.

3,500 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള അല്‍ ഫുര്‍സാന്‍ ലോഞ്ച്, സ്‌കൈ ടീം എയര്‍ലൈന്‍ വിഭാഗത്തിലെ ഏറ്റവും വലിയ ലോഞ്ചായി കണക്കാക്കപ്പെടുന്നു. ഒരേസമയം 450 പേര്‍ക്കാണ് ഇവിടെ നിന്നും സേവനം ലഭിക്കുന്നത്. ഒരു ദിവസം ഏകദേശം 10,000ത്തിലധികം സഞ്ചാരികളെ കൈകാര്യം ചെയ്യാനുള്ള ശേഷിയും ഇവിടെയുണ്ട്. റോബോര്‍ട്ട് ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന സാനിറ്റൈസേഷന്‍ സംവിധാനമാണ് ഇവിടുത്തെ മറ്റൊരു സവിശേഷത.

Lets socialize : Share via Whatsapp