ദുബായ് - അല്‍ ഐന്‍ റോഡിന്റെ നവീകരണം: നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഭാഗം ഗതാഗതത്തിന് തുറന്ന് നല്‍കി

by General | 27-12-2021 | 334 views

ദുബായ്: ദുബായ്-അല്‍ ഐന്‍ റോഡിന്റെ നവീകരിച്ച ഭാഗം ഗതാഗതത്തിനായി തുറന്നു നല്‍കി. ആര്‍ടിഎയാണ് ഇക്കാര്യം അറിയിച്ചത്. ദുബായ്-അല്‍ ഐന്‍ റോഡ് നവീകരണ പദ്ധതിയുടെ കീഴില്‍ വീതി കൂട്ടി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഭാഗമാണ് ഗതാഗതത്തിനായി തുറന്ന് നല്‍കിയത്.

പദ്ധതിയുടെ കീഴില്‍ അല്‍ ഐന്‍ ഭാഗത്തേക്കുള്ള റോഡില്‍ ഏതാനം മേഖലയില്‍ മൂന്ന് വരിയില്‍ നിന്ന് ആറ് വരി പാതയാക്കി റോഡ് വീതികൂട്ടുകയും ചെയ്തു. ബു കദ്ര ജംഗ്ഷന്‍ മുതല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്ദ് റോഡ്, ദുബായ് അല്‍-ഐന്‍ റോഡുമായി ചേരുന്ന ജംഗ്ഷന്‍ വരെയുള്ള ഭാഗത്തെ 8 കിലോമീറ്റര്‍ ദൂരമാണ് ഇത്തരത്തില്‍ വീതികൂട്ടി നവീകരിച്ചിട്ടുള്ളത്.

അല്‍ മെയ്ദാന്‍ റോഡിലേക്കുള്ള ട്രാഫിക്കിനായി രണ്ട് അണ്ടര്‍പാസുകള്‍, നദ് അല്‍ ശെബ റെസിഡെന്‍ഷ്യല്‍ ഏരിയ 1, 2, 3, 4 എന്നിവിടങ്ങളിലേക്ക് സഞ്ചരിക്കുന്നതിനുള്ള സര്‍വീസ് റോഡുകള്‍, പുതിയ നദ് അല്‍ ശെബ പാലം തുടങ്ങിയവയുടെ നിര്‍മ്മാണവും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Lets socialize : Share via Whatsapp