ഏറ്റവും മഹത്തായ ലോകകപ്പിന്​ ഖത്തര്‍ വേദിയാകും - എ.എഫ്.സി പ്രസിഡന്റ്

by Sports | 23-12-2021 | 3178 views

ദോ​ഹ: ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ലോ​ക​ക​പ്പി​ന് ഖ​ത്ത​ര്‍ വേ​ദി​യാ​കു​മെ​ന്നും അ​റ​ബ് ക​പ്പ് ടൂ​ര്‍​ണ​മെന്റ് അ​താ​ണ് തെ​ളി​യി​ക്കു​ന്ന​തെ​ന്നും ഏ​ഷ്യ​ന്‍ ഫു​ട്ബാ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ പ്ര​സി​ഡ​ന്റ് ശൈ​ഖ് സ​ല്‍​മാ​ന്‍ ബി​ന്‍ ഇ​ബ്രാ​ഹീം അ​ല്‍ ഖ​ലീ​ഫ പ​റ​ഞ്ഞു.

ലോ​ക​ക​പ്പ് ടൂ​ര്‍​ണ​മെന്റി​നാ​യി ഖ​ത്ത​ര്‍ വ​ള​രെ നേ​ര​ത്തെ​ത​ന്നെ ത​യാ​റാ​യി​രി​ക്കു​ന്നു. ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും അ​ഭി​മാ​ന​ക​ര​മാ​യ ഏ​ടാ​യി ഖ​ത്ത​ര്‍ ലോ​ക​ക​പ്പ് മാ​റു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്ന​താ​യും ശൈ​ഖ് സ​ല്‍​മാ​ന്‍ ബി​ന്‍ ഇ​ബ്രാ​ഹീം അ​ല്‍ ഖ​ലീ​ഫ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഏ​ഷ്യ​ന്‍ ഫു​ട്ബാ​ള്‍ കു​ടും​ബ​ത്തി​നാ​യി ഖ​ത്ത​ര്‍ ഫു​ട്ബാ​ള്‍ അ​സോ​സി​യേ​ഷ​നെ​യും സു​പ്രീം ക​മ്മി​റ്റി ഫോ​ര്‍ ഡെ​ലി​വ​റി ആ​ന്‍​ഡ് ലെ​ഗ​സി​യെ​യും അ​ഭി​ന​ന്ദി​ക്കു​ന്നു. ടൂ​ര്‍​ണ​മെന്റി​ലു​ട​നീ​ളം മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളെ​യും അ​ഭി​ന​ന്ദി​ക്കു​യാ​ണ്.

ത​ല​നാ​രി​ഴ​ക്കാ​ണ് ഖ​ത്ത​റി​ന് ഫൈ​ന​ല്‍ പ്ര​വേ​ശ​നം ന​ഷ്​​ട​മാ​യ​ത്. എ​ന്നി​രു​ന്നാ​ലും മി​ക​ച്ച​പ്ര​ക​ട​ന​മാ​ണ് ആ​തി​ഥേ​യ​ര്‍ പു​റ​ത്തെ​ടു​ത്ത​ത്. ഏ​ഷ്യ​യി​ല്‍​ നി​ന്നും അ​റ​ബ് ക​പ്പി​ല്‍ പ​ങ്കെ​ടു​ത്ത 10 ടീ​മു​ക​ളും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചി​ട്ടു​ണ്ട് - ശൈ​ഖ് സ​ല്‍​മാ​ന്‍ അ​ല്‍ ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി. അ​ല്‍​ജീ​രി​യ​ന്‍ ഫു​ട്ബാ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ പ്ര​സി​ഡ​ന്‍​റ് ശ​റ​ഫ് എ​ദ്ദീ​ന്‍ അ​മാ​റ​യും ഖ​ത്ത​റിന്റെ സം​ഘാ​ട​ന​മി​ക​വി​നെ പ്ര​ശം​സി​ച്ചു. പ്ര​തി​സ​ന്ധി​ക​ള്‍​ക്കി​ട​യി​ലും എ​ല്ലാ സാ​ധ്യ​ത​ക​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി വി​ജ​യ​ക​ര​മാ​യ ടൂ​ര്‍​ണ​മെന്റ​ക്കി മാ​റ്റാ​ന്‍ ഖ​ത്ത​റി​നാ​യെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

നേ​ര​ത്തെ മൂ​ന്ന് അ​റ​ബ് ക​പ്പ് ടൂ​ര്‍​ണ​മെന്‍റു​ക​ളി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നെ​ങ്കി​ലും ആ​വേ​ശം ഒ​ട്ടും ത​ന്നെ​യി​ല്ലാ​യി​രു​ന്നു. എ​ന്നാ​ല്‍, ഖ​ത്ത​ര്‍ ആ​തി​ഥ്യം വ​ഹി​ച്ച, ഫി​ഫ​ക്ക് കീ​ഴി​ല്‍ ആ​ദ്യ​മാ​യി അ​ര​ങ്ങേ​റി​യ അ​റ​ബ് ക​പ്പ് ഏ​റ്റ​വും മി​ക​ച്ച​താ​യി​രു​ന്നു​വെ​ന്നും കു​വൈ​ത്ത് മു​ന്‍ രാ​ജ്യാ​ന്ത​ര​താ​ര​മാ​യ ബ​ഷാ​ര്‍ അ​ബ്ദു​ല്ല പ​റ​ഞ്ഞു. ഖ​ത്ത​റിെന്‍റ സം​ഘാ​ട​ന മി​ക​വാ​ണ് ടൂ​ര്‍​ണ​മെന്റിന്റെ വി​ജ​യ​ത്തി​ന് പി​ന്നി​ലെ​ന്നും ബ​ഷാ​ര്‍ അ​ബ്ദു​ല്ല കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഏ​റ്റ​വും മി​ക​ച്ച​ രീ​തി​യി​ലാ​ണ് അ​റ​ബ് ക​പ്പ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​ടു​ത്ത വ​ര്‍​ഷ​ത്തെ ലോ​ക​ക​പ്പ് മി​ക​വു​റ്റ​താ​യി​രി​ക്കു​മെ​ന്നും പ്ര​ഥ​മ ഫി​ഫ അ​റ​ബ് ക​പ്പ് ടോ​പ് സ്​​കോ​റ​റാ​യ സൈ​ഫെ​ദ്ദീ​ന്‍ ജാ​സി​രി പ​റ​ഞ്ഞു. 2022 ലോ​ക​ക​പ്പി​ലേ​ക്ക് യോ​ഗ്യ​ത നേ​ടാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും ജാ​സി​രി പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. 16 അ​റ​ബ് ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്ത ടൂ​ര്‍​ണ​മെന്റി​ല്‍ ആ​റ് ല​ക്ഷ​ത്തി​ല​ധി​കം ടി​ക്ക​റ്റു​ക​ളാ​ണ് വി​റ്റ​ഴി​ഞ്ഞ​ത്.

അ​ല്‍ ബെ​യ്ത് സ്​​റ്റേ​ഡി​യ​ത്തി​ല്‍ ഖ​ത്ത​ര്‍-​യു.​എ.​ഇ മ​ത്സ​രം കാ​ണാ​ന്‍ 63,439 പേ​രാ​ണ് എ​ത്തി​യ​ത്. ഖ​ത്ത​ര്‍ ഫു​ട്ബാ​ള്‍ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​ന​ക്കൂ​ട്ട​മാ​ണി​ത്. ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ലും 60,000ല​ധി​കം പേ​രാ​ണ് കാ​ണി​ക​ളാ​യെ​ത്തി​യ​ത്. ആ​കെ 32 മ​ത്സ​ര​ങ്ങ​ളി​ല്‍​ നി​ന്നാ​യി 83 ഗോ​ളു​ക​ളാ​ണ് പി​റ​ന്ന​ത്. ശ​രാ​ശ​രി ഒ​രു​ മ​ത്സ​ര​ത്തി​ല്‍ 2.59 ഗോ​ളു​ക​ള്‍ പി​റ​ന്നു. തു​നീ​ഷ്യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി അ​ല്‍​ജീ​രി​യ ജേ​താ​ക്ക​ളാ​യ​പ്പോ​ള്‍ ആ​തി​ഥേ​യ​രാ​യ ഖ​ത്ത​ര്‍ ഈ​ജി​പ്തി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി മൂ​ന്നാം സ്​​ഥാ​നം ക​ര​സ്​​ഥ​മാ​ക്കി.

Lets socialize : Share via Whatsapp