അമീര്‍ കപ്പ്​ ഫുട്​ബാള്‍ കിരീടം കുവൈത്ത്​ സ്​പോര്‍ട്​സ്​ ക്ലബിന്

by Sports | 23-12-2021 | 3057 views

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ സ്​​പോ​ര്‍​ട്​​സ്​ ക്ല​ബ് അ​മീ​ര്‍ ക​പ്പ്​ ഫു​ട്​​ബാ​ള്‍ ടൂ​ര്‍​ണ​മെന്റി​ല്‍ ജേ​താ​ക്ക​ളാ​യി. ഫൈ​ന​ലി​ല്‍ ഖാ​ദി​സി​യ​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ്​ അ​വ​ര്‍​ കീ​ഴ​ട​ക്കി​യ​ത്. മൊ​റോ​ക്ക​ന്‍ മു​ന്നേ​റ്റ​നി​ര താ​രം യാ​സീ​ന്‍ സ​ല്‍​ഹി 14ാം മി​നി​റ്റി​ല്‍ വി​ജ​യ​ഗോ​ള്‍ നേ​ടി. ഗോ​ള്‍ മ​ട​ക്കാ​ന്‍ ഖാ​ദി​സി​യ കി​ണ​ഞ്ഞു​ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യം​ ക​ണ്ടി​ല്ല. 29ാം മി​നി​റ്റി​ല്‍ ഈ​ദ്​ അ​ല്‍ റ​ഷീ​ദി​യു​ടെ ഷോ​ട്ട്​ സൈ​ഡ്ബാ​റി​ല്‍ ത​ട്ടി മ​ട​ങ്ങി​യ​പ്പോ​ള്‍ ഭാ​ഗ്യം ഖാ​ദി​സി​യ​ക്കൊ​പ്പ​മ​ല്ലെ​ന്ന്​ ​തോ​ന്നി.

അ​തു​പോ​ലെ ​ത​ന്നെ സം​ഭ​വി​ച്ചു. നി​റ​ഞ്ഞ ഗാ​ല​റി​യെ സാ​ക്ഷി​നി​ര്‍​ത്തി വീ​റു​റ്റ പോ​രാ​ട്ട​മാ​ണ്​ ഇ​രു​ടീ​മു​ക​ളും കാ​ഴ്​​ച​വെ​ച്ച​ത്. തു​ട​ക്കം മു​ത​ല്‍ ത​ന്നെ പ​ന്ത്​ ഇ​രു​ഭാ​ഗ​ത്തേ​ക്കും ക​യ​റി​യി​റ​ങ്ങി ക​രു​ത്തു​റ്റ പ്ര​തി​രോ​ധ​ക്കോ​ട്ട​യി​ല്‍ ത​ട്ടി മ​ട​ങ്ങി. ഗോ​ള്‍ നേ​ടി​യ​തോ​ടെ കു​വൈ​ത്ത്​ സ്​​പോ​ര്‍​ട്​​സ്​ ക്ല​ബ്​ കോ​ട്ട ക​ന​പ്പി​ച്ചു.

എ​പ്പോ​ള്‍ വേ​ണ​മെ​ങ്കി​ലും ഗോ​ള്‍ തി​രി​ച്ച​ടി​ക്കാ​മെ​ന്ന്​ തോ​ന്നി​പ്പി​ച്ച്‌​ ഖാ​ദി​സി​യ തു​ട​രെ ആ​ക്ര​മി​ച്ചു. കൗ​ണ്ട​ര്‍ അ​റ്റാ​ക്കി​ലൂ​ടെ ലീ​ഡു​യ​ര്‍​ത്താ​ന്‍ കു​വൈ​ത്ത്​ ഫു​ട്​​ബാ​ള്‍ ക്ല​ബും ശ്ര​മി​ച്ചു. എ​ന്നാ​ല്‍, സ്​​കോ​ര്‍​ നി​ല​യി​ല്‍ മാ​റ്റ​മു​ണ്ടാ​യി​ല്ല. അ​വ​സാ​ന വി​സി​ല്‍ മു​ഴ​ങ്ങി​യ​തോ​ടെ ക്ല​ബ്​ താ​ര​ങ്ങ​ള്‍ ആ​ഹ്ലാ​ദാ​ര​വം മു​ഴ​ക്കി. അ​മീ​റിന്റെ പ്ര​തി​നി​ധി​യാ​യി കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ മി​ശ്​​അ​ല്‍ അ​ല്‍ അ​ഹ്​​മ​ദ്​ അ​ല്‍ ജാ​ബി​ര്‍ അ​സ്സ​ബാ​ഹ്​ ​ജേ​താ​ക്ക​ള്‍​ക്ക്​ ട്രോ​ഫി കൈ​മാ​റി. കാ​യി​ക​മ​ന്ത്രി അ​ബ്​​ദു​റ​ഹ്​​മാ​ന്‍ അ​ല്‍ മു​തൈ​രി, പാ​ര്‍​ല​മെന്റ്​ സ്​​പീ​ക്ക​ര്‍ മ​ര്‍​സൂ​ഖ്​ അ​ല്‍ ഗാ​നിം, സ്​​പോ​ര്‍​ട്​​സ്​ പ​ബ്ലി​ക്​ അ​തോ​റി​റ്റി മേ​ധാ​വി ഹ​മ്മൂ​ദ്​ ഫു​ലൈ​തീ​ഹ്, കു​വൈ​ത്ത്​ ഫു​ട്​​ബാ​ള്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്റ്​ ശൈ​ഖ്​ അ​ഹ്​​മ​ദ്​ അ​ല്‍ യൂ​സു​ഫ്​ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

വി​ജ​യി​ക​ളെ അ​മീ​ര്‍ ​ശൈ​ഖ്​ ന​വാ​ഫ്​ അ​ല്‍ അ​ഹ്​​മ​ദ്​ അ​ല്‍ ജാ​ബി​ര്‍ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ല്‍ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്​ അ​നു​മോ​ദി​ച്ചു. ഇ​തോ​ടെ അ​മീ​ര്‍ ക​പ്പി​ല്‍ കു​വൈ​ത്ത്​ സ്​​പോ​ര്‍​ട്​​സ്​ ക്ല​ബി‍ന്റെ കി​രീ​ട​നേ​ട്ടം 15 ആ​യി. ടൂ​ര്‍​ണ​മെന്റിന്റെ ച​രി​ത്ര​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ത​വ​ണ ക​പ്പ്​ നേ​ടി​യി​ട്ടു​ള്ള​ത്​ അ​ല്‍ അ​റ​ബി​യും ഖാ​ദി​സി​യ​യും ആ​ണ്. 16 ത​വ​ണ വീ​തം ഖാ​ദി​സി​യ​യും അ​ല്‍ അ​റ​ബി​യും ജേ​താ​ക്ക​ളാ​യി​ട്ടു​ണ്ട്. കു​വൈ​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ആ​ഭ്യ​ന്ത​ര കാ​യി​ക​മേ​ള​ക​ളി​ലൊ​ന്നാ​ണ്​ അ​മീ​ര്‍ ക​പ്പ്​ ഫു​ട്​​ബാ​ള്‍.

Lets socialize : Share via Whatsapp