അ​ണ്ട​ര്‍ 19 ക്രി​ക്ക​റ്റ്​: കു​വൈ​ത്ത്​ ടീ​മി​ല്‍ ര​ണ്ട്​ മ​ല​യാ​ളി​ക​ള്‍

by Sports | 22-12-2021 | 3184 views

കു​വൈ​ത്ത്​ സി​റ്റി: യു.​എ.​ഇ​യി​ല്‍ ഡി​സം​ബ​ര്‍ 23ന്​ ​ആ​രം​ഭി​ക്കു​ന്ന അ​ണ്ട​ര്‍ 19 ഏ​ഷ്യ ക​പ്പ്​ ക്രി​ക്ക​റ്റ്​ ടൂ​ര്‍​ണ​മെന്റി​നു​ള്ള കു​വൈ​ത്ത്​ ദേ​ശീ​യ ടീ​മി​ല്‍ ര​ണ്ട്​ മ​ല​യാ​ളി​ക​ളും. കോ​ട്ട​യം ക​ടു​ത്തു​രു​ത്തി സ്വ​ദേ​ശി ഹെന്‍റി തോ​മ​സും എ​റ​ണാ​കു​ളം ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി ഈ​ഥ​ന്‍ സ​ഞ്​​ജ​യ്​ ചെ​റി​യാ​നു​മാ​ണ്​ ടീ​മി​ലു​ള്ള​ത്. അ​ബ്ബാ​സി​യ യു​നൈ​റ്റ​ഡ്​ ഇ​ന്ത്യ​ന്‍ സ്​​കൂ​ള്‍ പ​ത്താം ക്ലാ​സ്​ വി​ദ്യാ​ര്‍​ഥി​യാ​ണ്​ ഹെന്‍റി തോ​മ​സ്.

ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ല്‍ ഇ​ബ്​​നു​സീ​ന ആ​ശു​പ​ത്രി​യി​ലെ ന​ഴ്​​സ്​ തോ​മ​സ്​ ജോ​സ​ഫിന്റെ​യും അ​ല്‍ ബ​ഹ​ര്‍ ആ​ശു​പ​ത്രി​യി​ലെ ന​ഴ്​​സ്​ ബി​ജി ജേ​ക്ക​ബിന്റെ​യും മ​ക​നാ​ണ്. ആ​റാം ക്ലാ​സ്​ മു​ത​ല്‍ ക്രി​ക്ക​റ്റ്​ പ​രി​ശീ​ലി​ക്കു​ന്ന ഹെ​ല​ന്‍ ഓ​ള്‍​റൗ​ണ്ട​റാ​ണ്. സ​ഹോ​ദ​രി: ഹെ​ല​ന്‍ തോ​മ​സ്.

മാ​സ്​​റ്റേ​ഴ്​​സ്​ ക്രി​ക്ക​റ്റ്​ അ​ക്കാ​ദ​മി​യി​ലാ​ണ്​ പ​രി​ശീ​ല​നം. സാ​ല്‍​മി​യ ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​റ്റി സ്​​കൂ​ള്‍ പ​ത്താം ക്ലാ​സ്​ വി​ദ്യാ​ര്‍​ഥി​യാ​ണ്​ ഈ​ഥ​ന്‍ സ​ഞ്​​ജ​യ്​ ചെ​റി​യാ​ന്‍. ഗ​ള്‍​ഫ്​ സാ​റ്റി​ലെ എ​ന്‍​ജി​നീ​യ​ര്‍ സ​ഞ്​​ജ​യ്​ ബാ​ബു ചെ​റി​യാന്റെ​യും ഹി​ല്‍​റ്റി​യി​ലെ ആ​ര്‍​ക്കി​ടെ​ക്​​ട്​​ നി​ര്‍​മ​ല​യു​ടെ​യും മ​ക​നാ​ണ്.

ടീ​മി​ല്‍ ഒ​രു കു​വൈ​ത്ത്​ പൗ​ര​നും ബാ​ക്കി​യു​ള്ള​വ​ര്‍ ഇ​ന്ത്യ, പാ​കി​സ്​​താ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള​വ​രു​മാ​ണ്. മ​ഹാ​രാ​ഷ്​​ട്ര, രാ​ജ​സ്ഥാ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ​നി​ന്നു​ള്ള​വ​രാ​ണ്​ മ​റ്റു ഇ​ന്ത്യ​ക്കാ​ര്‍. ഷാ​ര്‍​ജ​യി​ല്‍ ഡി​സം​ബ​ര്‍ 24ന്​ ​ശ്രീ​ല​ങ്ക​യു​മാ​യാ​ണ്​ കു​വൈ​ത്തിന്റെ ആ​ദ്യ മ​ത്സ​രം. ഇ​ന്ത്യ, ശ്രീ​ല​ങ്ക, പാ​കി​സ്​​താ​ന്‍, ബം​ഗ്ലാ​ദേ​ശ്, അ​ഫ്​​ഗാ​നി​സ്​​താ​ന്‍, യു.​എ.​ഇ, നേ​പ്പാ​ള്‍ ടീ​മു​ക​ളാ​ണ്​ കു​വൈ​ത്തി​ന്​ പു​റ​മെ ഏ​ഷ്യ ക​പ്പി​ല്‍ ക​ളി​ക്കു​ന്ന​ത്. യു.​എ.​ഇ​യി​ലെ വി​വി​ധ സ്​​റ്റേ​ഡി​യ​ങ്ങ​ളി​ല്‍ ഡി​സം​ബ​ര്‍ 31 വ​രെ​യാ​ണ്​ ടൂ​ര്‍​ണ​മെന്‍റ്.

Lets socialize : Share via Whatsapp